Begin typing your search above and press return to search.
പുതിയ വരിക്കാരില്‍ വന്‍ കുറവ്, വീഡിയോ ഗെയിം തുടങ്ങാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്
കോവിഡ് വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്ന് കരകയറാന്‍ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനും പുതുമകളവതരിപ്പിക്കാനൊരുങ്ങുന്നു. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ നിരവധി പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടമായ കമ്പനി വീഡിയോ ഗെയ്മിംഗ് പ്ലാറ്റ്‌ഫോം കൂടെയാകുകയാണ്.
ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനൊപ്പം വീഡിയോ ഗെയ്മിംഗ് സൗജന്യമായി ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്നലെ അറിയിച്ചിട്ടുള്ളത്.
എന്നാണ് നെറ്റ്ഫ്‌ളിക്‌സിലേക്ക് വീഡിയോ ഗെയ്മിംഗ് കൂടെ ചേര്‍ക്കുക എന്നതിനെക്കുറിച്ച് ഉറപ്പു പറഞ്ഞിട്ടില്ലെങ്കിലും ഉടന്‍ തന്നെ സേവനം ലഭ്യമാക്കിയേക്കുമെന്നാണ് അറിയുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലഘട്ടത്തില്‍ 1.5 മില്യണ്‍ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ചേര്‍ക്കാന്‍ നെറ്റ്ഫ്‌ളിക്‌സിന് കഴിഞ്ഞെങ്കിലും വളര്‍ച്ചാ നിരക്കില്‍ താഴെയെന്നാണ് കമ്പനി തന്നെ കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് വളരെ കുറവെങ്കിലും വീഡിയോ ഗെയ്മിംഗ് മേഖലയിലുണ്ടായിട്ടുള്ള ഉണര്‍വിന്റെ അടിസ്ഥാനത്തിലാണ് കമ്പനി പുതിയ വിപുലീകരണവും ലക്ഷ്യമിട്ടിരിക്കുന്നത്.
Next Story
Videos