നോക്കിയ വാങ്ങാൻ നോക്കിയിരുന്നവർക്ക് ബജറ്റിനിണങ്ങിയ ഒരു ഫോൺ
ഫോണിനു വേണ്ടി അധികം കാശുമുടക്കാൻ താല്പര്യമില്ലാത്തയാളാണോ നിങ്ങൾ? അങ്ങനെയുള്ളവർക്കായി നോക്കിയയുടെ പുതിയ ഫോൺ വിപണിയിലെത്തിയിട്ടുണ്ട്. എച്ച്എംഡി ഗ്ലോബല്‍ ജൂൺ ആറിനാണ് നോക്കിയ 2.2 ഫോണ്‍ പുറത്തിറക്കിയത്.
എഐ സാങ്കേതികതയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രീകരണവും ഗൂഗ്ള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ടും എല്ലാം അടങ്ങുന്നതാണ് നോക്കിയ 2.2. ആന്‍ഡ്രൊയ്ഡ് വണ്‍ പ്രോഗ്രാം, 5.7 ഇഞ്ച് സ്‌ക്രീന്‍, സെല്‍ഫി നോച്ച് തുടങ്ങിയവ പുതിയ ഫോണിലുണ്ട്.
രണ്ടു വര്‍ഷത്തെ ഒഎസ് അപ്‌ഗ്രെഡേഷന്‍, മൂന്നു വര്‍ഷം പ്രതിമാസ സുരക്ഷാ അപ്‌ഡേഷന്‍ തുടങ്ങിയവും ലഭിക്കും. ടങ്സ്റ്റണ്‍ ബ്ലാക്ക്, സ്റ്റീല്‍ വര്‍ണങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
ജൂണ്‍ 30വരെ 2/16ജിബി സ്റ്റോറേജ് ഫോണിന് 6,999 രൂപയാണ് വില. 3/32ജിബി ഫോണിന് 7,999 രൂപ. ഓഫര്‍ കാലാവധി കഴിഞ്ഞാല്‍ യഥാക്രമം 7,999 രൂപയും 8,699 രൂപയുമായിരിക്കും വില. പ്രധാന മൊബൈല്‍ ഔട്ട്‌ലെറ്റുകളിലും ഫ്‌ളിപ്കാര്‍ട്ടിലും Nokia.com/phonesലും ഫോണ്‍ ലഭ്യമാണ്.
നോക്കിയ 2.2 ഉപയോഗിക്കുന്ന ജിയോ വരിക്കാര്‍ക്ക് 2,200 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും 100 ജിബി അധിക ഡാറ്റയുമുണ്ട്. 198, 299 രൂപയുടെ റിചാര്‍ജുകളില്‍ ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാണ്. മൈജിയോ ആപ്പില്‍ 50 രൂപയുടെ വീതം 44 ഡിസ്‌കൗണ്ട് കൂപ്പണുകള്‍ വഴിയാണ് 2,200 രൂപയുടെ ക്യാഷ് ബാക്ക് സാധ്യമാവുക.