വീണ്ടും 4ജി ഫീച്ചര്‍ ഫോണുമായി നോക്കിയ; 27 ദിവസംവരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി
നോക്കിയയുടെ ഏറ്റവും പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ Nokia 8210 4G ഇന്ത്യയില്‍ അവതരിപ്പിച്ചു. 1999ല്‍ നോക്കിയ ഇതേ പേരില്‍ ഒരു ഫോണ്‍ പുറത്തിറക്കിയിരുന്നു. 3,999 രൂപയാണ് ഫോണിന്റെ വില. ആമസോണ്‍, നോക്കിയ വെബ്‌സൈറ്റ് എന്നിവയില്‍ നിന്ന് ഫോണ്‍ വാങ്ങാം. ഒരു വര്‍ഷത്തെ റീപ്ലെയ്‌സ് ഗ്യാരന്റിയും നോക്കിയ ഈ മോഡലിന് നല്‍കുന്നുണ്ട്.
Nokia 8210 4G സവിശേഷതകള്‍
2.5 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലെയിലാണ് ഫോണ്‍ എത്തുന്നത്. ഡ്യൂവല്‍ സിം സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയ 8210 പ്രവര്‍ത്തിക്കുന്നത് സീരീസ് 30+ ഓപറേററ്റിംഗ് സിസ്റ്റത്തിലാണ്. യുണീസോക് t107 പ്രൊസസറും 128 എംബി റാമും ആണ് ഫോണിന് നല്‍കിയിരിക്കുന്നത്.
48 എംബിയുടെ ഇന്റേണല്‍ മെമ്മറിക്ക് പുറമെ 32 ജിബിയുടെ വരെ എ്‌സ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. 0.3 എംപിയുടെ ക്യമാറയാണ് ഈ മോഡലില്‍ നോക്കിയ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വയര്‍ലെസ് മോഡില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന എഫ്എം റേഡിയോ, 3.5 mm ഹെഡ്‌ഫോണ്‍ ജാക്ക്, ടോര്‍ച്ച് ലൈറ്റ് എന്നിവ ഫോണിന്റെ പ്രത്യേകതയാണ്. സ്‌നേക്ക്, ടെട്രിസ്, ബ്ലാക്ക്ജാക്ക് എന്നീ ഗെയിമുകള്‍ ഫോണില്‍ ഉണ്ടാവും.
1,450 എംഎഎച്ചിന്റെ ബാറ്ററിയിലെത്തുന്ന ഫോണില്‍ 6 മണിക്കൂര്‍ വരെ 4ജി കോളില്‍ സംസാരാക്കാം. 27 ദിവസം വരെയാണ് ഫോണിന്റെ സ്റ്റാന്‍ഡ്‌ബൈ ടൈം. 107 ഗ്രാമാണ് ഫോണിന്റെ ഭാരം.