പോക്കറ്റ് കാലിയാക്കാതെ വാങ്ങാം നോക്കിയ സി 31; വില 11000 രൂപയില്‍ താഴെ

പ്രീമിയം സ്ലീക്ക് ഡിസൈനില്‍ എത്തിയിട്ടുള്ള ഏറ്റവും പുതിയ നോക്കിയ ഫോണ്‍ മൂന്ന് ദിവസത്തെ ബാറ്ററി ലൈഫ് ആണ് വാഗ്ദാനം ചെയ്യുന്നത്. സവിശേഷതകള്‍ അറിയാം
പോക്കറ്റ് കാലിയാക്കാതെ വാങ്ങാം നോക്കിയ സി 31; വില 11000 രൂപയില്‍ താഴെ
Published on

പ്രീമിയം സ്ലീക്ക് ഡിസൈന്‍, മികച്ച ഫീച്ചേഴ്‌സ്, പോക്കറ്റ് കാലിയാക്കാതെ വാങ്ങാന്‍ കഴിയുന്ന വില ഇതെല്ലാം ചേരുന്നതാണ് പുതിയ നോക്കിയ സി 31. നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ആണ് ഇക്കഴിഞ്ഞ ജനപ്രിയ സി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചത്.

6.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ഗൂഗിളിന്റെ ട്രിപ്പിള്‍ റിയര്‍ സെല്‍ഫി ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിംഗ് ടെക്‌നോളജി തുടങ്ങിയ സവിശേഷതകളുണ്ട്. എത്തുന്ന ഫോണിന് മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനല്‍കുന്നു. മികച്ച ഡ്യൂറബിലിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയുമുണ്ട്. ഗൂഗിള്‍ നല്‍കുന്ന ട്രിപ്പിള്‍ റിയര്‍, സെല്‍ഫി ക്യാമറകള്‍ രാവും പകലും മികച്ച ചിത്രങ്ങള്‍ ഉറപ്പാക്കും.

സ്‌പോട്ടിഫൈ, ഗോപ്രോ ക്വിക്ക് എന്നിവയുള്‍പ്പെടെ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത ജനപ്രിയ ആപ്ലിക്കേഷനുകളും നോക്കിയ സി 31 യിലുണ്ട്. വ്യക്തിഗത ഡാറ്റ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്‌സ് അണ്‍ലോക്കും ഉള്‍പ്പെടുത്തി. പരമാവധി സുരക്ഷക്കായി രണ്ട് വര്‍ഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ & എംഇഎന്‍എ വൈസ് പ്രസിഡന്റ് സന്‍മീത് സിങ് കൊച്ചാര്‍ പറഞ്ഞു.

നോക്കിയ വെബ്‌സൈറ്റ് കൂടാതെ റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളിലൂടെയും ഫോണ്‍ വാങ്ങാം. നോക്കിയ സി 31 3/32 ജിബി വേരിന്റിന് 9,999 രൂപയും, 4/64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com