ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ നെറ്റ്പ്ലസുമായി കൈകോര്‍ത്ത് നോക്കിയ

രാജ്യത്ത് ലോകോത്തര ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഇന്റര്‍നെറ്റ് സേവന ദാതാവായ നെറ്റ്പ്ലസ് ബ്രോഡ്ബാന്‍ഡുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് നോക്കിയ. നോക്കിയയുടെ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വർക്ക് ഗേറ്റ്‌വേ (BNG) ആപ്ലിക്കേഷന്‍ നെറ്റ്പ്ലസ് ഉടന്‍ തന്നെ രാജ്യത്ത് വിന്യസിക്കും.

ലക്ഷ്യം ഡിജിറ്റല്‍ ഇന്ത്യ

ഇത് ഇന്ത്യയിലുടനീളം വേഗത്തിലുള്ള ബ്രോഡ്ബാന്‍ഡ് സൗകര്യം നല്‍കുമെന്ന് നോക്കിയയിലെ ഐപി നെറ്റ്‌വർക്ക് ഡിവിഷന്‍ വൈസ് പ്രസിഡന്റ് വച്ച് കോംപെല്ല പറഞ്ഞു. നോക്കിയയുടെ അത്യാധുനിക ബ്രോഡ്ബാന്‍ഡ് നെറ്റ്‌വർക്ക് ഗേറ്റ്‌വേ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റാന്‍ നെറ്റ്പ്ലസിനെ സഹായിക്കുമെന്ന് നെറ്റ്പ്ലസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ഷ്ദീപ് സിംഗ് മുണ്ടി പറഞ്ഞു. ഇത് ഡിജിറ്റല്‍ ഇന്ത്യ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Next Story

Videos

Share it