

സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ യു.പി.ഐ സേവനം ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കാന്‍ സഹായിക്കുന്ന യു.പി.ഐ 123 പേ സൗകര്യമുള്ള മോഡലുകള്‍ അവതരിപ്പിച്ച് നോക്കിയ. ഇന്‍-ബില്‍റ്റ് യു.പി.ഐ 123 പേ സൗകര്യമാണ് പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി ഫീച്ചര്‍ ഫോണുകളിലുള്ളത്.
ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് (ഐ.വി.ആര്‍) നമ്പര്‍, ഫീച്ചര്‍ഫോണ്‍ ആപ്പ്, മിസ്ഡ് കോള്‍, ശബ്ദാധിഷ്ഠിത (Proximity Sound-based) പേയ്‌മെന്റ് എന്നീ സംവിധാനങ്ങള്‍ വഴി യു.പി.ഐ ഇടപാട് നടത്താവുന്ന സൗകര്യമാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ/NPCI) അവതരിപ്പിച്ച യു.പി.ഐ 123 പേ. ഈ സൗകര്യങ്ങളാണ് ഫോണിലുള്ളത്.
നോക്കിയ 105ല്‍ 1,000 എം.എ.എച്ചും 106 4ജിയില്‍ 1,450 എം.എ.എച്ചുമാണ് ബാറ്ററി. സ്റ്റാന്‍ഡ്‌ബൈ മോഡില്‍ ആഴ്ചകളോളം ചാര്‍ജ് നിലനില്‍ക്കുന്നതാണ് ഈ ബാറ്ററികളെന്ന് നോക്കിയയുടെ നിര്‍മ്മാതാക്കളായ എച്ച്.എം.ഡി ഗ്ലോബല്‍ അവകാശപ്പെടുന്നു. വയര്‍ലെസ് എഫ്.എം., ഇന്‍-ബില്‍റ്റ് എം.പി3 പ്ലെയര്‍ എന്നിവയും ഈ മോഡലുകളുടെ ആകര്‍ഷണങ്ങളാണ്. വില നോക്കിയ 105ന് 1,299 രൂപ. 106 4ജിക്ക് 2,199 രൂപ. നോക്കിയ 105 ചാര്‍ക്കോള്‍, സിയാന്‍, ചുവപ്പ് നിറങ്ങളിലും 106 4ജി ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളിലും ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine