ജെബിഎല്ലിന്റെ സൗണ്ടുമായി നോക്കിയയുടെ സ്മാര്‍ട്ട് ടിവി

ജെബിഎല്ലിന്റെ സൗണ്ടുമായി നോക്കിയയുടെ സ്മാര്‍ട്ട് ടിവി
Published on

ഫ്‌ളിപ്കാര്‍ട്ട് നോക്കിയ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ജെബിഎല്ലിന്റെ സൗണ്ട് സിസ്റ്റമാണ് ഇതിലുള്ളത്. ഡിസംബര്‍ 10ന് 41,999 രൂപയ്ക്ക് ഇത് ലഭ്യമാകും.

മികച്ച പ്രകടനത്തിനായി ക്വാഡ്‌കോം പ്രോസസറാണ് ഇതിനുള്ളത്. 2.25 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണുള്ളത്. ആന്‍ഡ്രോയ്ഡ് 9.0 ഓപ്പറേറ്റിംഗ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

55 ഇഞ്ച് അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റേത്. 24 വാട്ട് ബില്‍റ്റിന്‍ സ്പീക്കേഴ്‌സ്, ഡിറ്റിഎസ് ട്രൂസറൗണ്ട്, ഡോള്‍ബി ഓഡിയോ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ടിവിക്കൊപ്പം ടിവി പ്രൊട്ടക്ഷന്‍ സ്‌കീം കൂടി 999 രൂപയ്ക്ക് ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തെ പ്രൊട്ടക്ഷനാണ് ഇതുവഴി ലഭിക്കുന്നത്.

നോക്കിയ ടിവിയോടെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സ്മാര്‍ട്ട് റ്റിവി നിര വിശാലമാകുകയാണ്. ഫ്‌ളിപ്പ്കാര്‍ട്ട് നേരത്തെ മോട്ടോറോളയുടെ ടിവികളും അവതരിപ്പിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com