സ്റ്റോക്ക് ആന്‍ഡ്രോയിടുമായി നോക്കിയ എക്‌സ്ആര്‍ 20; സവിഷേതകള്‍ അറിയാം

കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ വിപണിയില്‍ എത്തിയ നോക്കിയയുടെ എക്‌സ്ആര്‍ 20 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള സിംഗിള്‍ വേരിയന്റിലെത്തുന്ന ഫോണിന് 46,999 രൂപയാണ് വില. ഫോണിന്റെ പ്രീ-ബുക്കിംഗ് ഒക്ടോബര്‍ 20ന് ആരംഭിക്കും. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് 3599 രൂപയുടെ നോക്കിയ പവര്‍ ഇയര്‍ബഡ്‌സ് ലൈറ്റും ഒരു വര്‍ഷത്തെ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനും സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ 30ന് ആണ് വില്‍പ്പന ആരംഭിക്കുന്നത്. നോക്കിയ.കോം, മറ്റ് ഈ കൊമേഴ്‌സ് സൈറ്റുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം.

Nokia XR20 സവിശേഷതകള്‍
  • നിലവില്‍ പൂര്‍ണമായും സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ ഫോണുകള്‍ ഇറക്കുന്ന (ഗൂഗില്‍ പിക്‌സല്‍ ഒഴികെ) ഏക ബ്രാന്റ് നോക്കിയ ആണ്. ആന്‍ഡ്രോയിഡ് 11ല്‍ എത്തുന്ന നോക്കിയ എക്‌സ്ആര്‍20 ക്ക് 6.67 ഇഞ്ചിന്റെ ഫുള്‍എച്ച്ഡി പ്ലസ് ഡി.സ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്.
  • സിയസ് (zeiss) ലെന്‍സുകള്‍ ഉള്‍ക്കൊള്ളിച്ച ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്. 48 എംപിയുടേതാണ് പ്രധാന സെന്‍സര്‍. 13 എംപിയുടെ അള്‍ട്രാവൈഡ് ഷൂട്ടറും നല്‍കിയിരിക്കുന്നു. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 480 എസ്ഒസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
  • നാലു വര്‍ഷത്തേക്ക് പ്രതിമാസ സെക്യൂരിറ്റി അപ്‌ഡേറ്റും മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റും നോക്കിയ ഉറപ്പുനല്‍കുന്നു. 4630 എംഎഎച്ചിന്റെതാണ് ബാറ്ററി. 18 വാട്ടിന്റെ സാധാരണ ചാര്‍ജറും 15 വാട്ടിന്റെ വയര്‍ലെസ് ചാര്‍ജറും സപ്പോര്‍ട്ട് ചെയ്യും.iIP68 വാട്ടര്‍-ഡസ്റ്റ് സര്‍ട്ടിഫിക്കേഷനോടെ എത്തുന്ന ഫോണിന് 248 ഗ്രാമാണ് ഭാരം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it