കിടിലന്‍ ക്യാമറയും ഉഗ്രന്‍ രൂപകല്‍പനയും, നത്തിംഗ് ഫോണ്‍ 2എ ഇന്ത്യയിലേക്ക്

വേറിട്ട രൂപകല്‍പനയുമായി മൊബൈല്‍ വിപണിയില്‍ ഉപഭോക്താക്കളുടെ ശ്രദ്ധനേടിയ പ്രമുഖ ബ്രിട്ടീഷ് ബ്രാന്‍ഡായ നത്തിംഗിന്റെ പുത്തന്‍ മോഡല്‍ നത്തിംഗ് ഫോണ്‍2എ അടുത്തയാഴ്ച ഇന്ത്യയിലേക്ക്. വരാനിരിക്കുന്ന ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ (ബി.ഐ.എസ്) ഡേറ്റാബേസില്‍ ചേര്‍ത്തതായി സൂചനയുണ്ട്.

നത്തിംഗ് ഫോണ്‍ 2എയില്‍ 120 എച്ച്.ഇസഡ് വരെ റീഫ്രഷ് നിരക്കുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും പിന്നില്‍ 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സ്മാര്‍ട്ട്ഫോണിന്റെ മറ്റ് വിശദാംശങ്ങള്‍ എന്നിവ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒ.എസ് 2.5ല്‍ ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

12 ജിബി വരെ റാമും 512 ജിബി വരെ ഓണ്‍-ബോര്‍ഡ് സ്റ്റോറേജുമുള്ള നത്തിംഗ് ഫോണ്‍ (2) ഈ വര്‍ഷം ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. 44,999 രൂപയ്ക്കാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയത്. വരാനിരിക്കുന്ന എ-സീരീസ് മിഡ്റേഞ്ച് സ്മാര്‍ട്ട്ഫോണായ നത്തിംഗ് ഫോണ്‍ 2എയ്ക്ക് ഇതിലും വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it