

നാഷണല്‍ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എന്‍എസ്ഐഎല്‍-NSIL) ആദ്യ കരാര്‍ വാണിജ്യ ഉപഗ്രഹം ജിസാറ്റ്-24 (GSAT-24) വിജയകരമായി വിക്ഷേപിച്ചു. ടാറ്റ പ്ലേയുടെ (Tata Play) ഡിടിഎച്ച് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപഗ്രഹം ആണിത്. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി ഉപഗ്രഹം നിര്‍മിച്ചത് ഐഎസ്‌ഐര്‍ഒ (ISRO) ആണ്.
ഫ്രഞ്ച് ഗയാനയിലെ (ദക്ഷിണ അമേരിക്ക) കൗറൗവില്‍ നിന്ന് ഫ്രഞ്ച് കമ്പനി ഏരിയന്‍സ്പേസ് (Arianespace) ആണ് ഇന്ന് വെളുപ്പിനെ ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രോയോജനപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഐഎസ്ആര്‍ഒയക്ക് കീഴില്‍ 2019ല്‍ ആണ് എന്‍എസ്‌ഐഎല്‍ രൂപീകരിച്ചത്.
2020ല്‍ ആണ് ഉപഗ്രഹ കരാറുകള്‍ ഏറ്റെടുക്കാന്‍ എന്‍എസ്‌ഐയ്ക്ക് അനുമതി ലഭിക്കുന്നത് 2020ല്‍ ആണ്. 4,180 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-24, പാന്‍-ഇന്ത്യ കവറേജുള്ള 24-കെയു ബാന്‍ഡ് ആശയവിനിമയ ഉപഗ്രഹമാണ്. കരാറടിസ്ഥാനത്തിലാണ് ഉപഗ്രഹത്തിന്റെ സേവനങ്ങള്‍ ടാറ്റ പ്ലേയ്ക്ക് ലഭിക്കുന്നത്. ഉപഗ്രഹം പൂര്‍ണമായും എന്‍എസ്‌ഐഎല്ലിന്റെ നിയന്ത്രണത്തിലായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine