വണ്‍പ്ലസ് ടെലിവിഷന്‍ വിപണിയിലേക്ക്
എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയെന്ന ലക്ഷ്യത്തോടെ വണ്‍പ്ലസ് 55 ഇഞ്ചിന്റെ രണ്ട് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വണ്‍പ്ലസ് 7റ്റിയും അവതരിപ്പിച്ചു. ആന്‍ഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെ വരുന്ന ഇതിന് 37,999 രൂപയാണ് വില.
വണ്‍പ്ലസ് ടിവി 55 ക്യൂ1, വണ്‍പ്ലസ് ടിവി 55 ക്യൂ1 പ്രോ എന്നിവയാണ് പുതിയ ടെലിവിഷനുകള്‍. ഇവയുടെ വില യഥാക്രമം 69,990 രൂപയും 99,990 രൂപയുമാണ്. ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലക്‌സ തുടങ്ങിയ വഴി സംസാരിച്ചുകൊണ്ട് ഇവയെ നിയന്ത്രിക്കാനാകും.
2014ല്‍ സ്മാര്‍ട്ട്‌ഫോണുകളുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച വണ്‍പ്ലസ് ടെലിവിഷന്‍ വില്‍പ്പനയിലും സജീവമാകുകയാണ്. അടുത്ത 5-10 വര്‍ഷം കൊണ്ട് മറ്റു ഗൃഹോപകരണങ്ങളും വിപണിയിലിറക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി മേധാവി പറയുന്നു.
നേര്‍ത്ത മിനിമലിസ്റ്റിക് ശൈലിയിലാണ് രണ്ട് ടെലിവിഷനുകളും എത്തിയിരിക്കുന്നത്. 55 ഇഞ്ച് 4കെ QLED ഡിസ്‌പ്ലേയാണ് ഇവയുടേത്. ഡോള്‍ബി വിഷന്‍, HDR10+ സപ്പോര്‍ട്ടോട് കൂടിയ ഈ മോഡലുകള്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കാന്‍ സാധിക്കും. കൂടാതെ 50വാട്ട് എട്ട് സ്പീക്കറോട് കൂടിയ സൗണ്ട്ബാര്‍ തീയറ്ററിലെ അനുഭവം നല്‍കുന്നു.
ഈ മോഡലുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൈന, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലും ടെലിവിഷനുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ടെലിവിഷനുകള്‍ ആമസോണ്‍ ഇന്ത്യയില്‍ നിന്ന് നാളെ (സെപ്റ്റംബര്‍ 28) വാങ്ങാനാകും. വണ്‍പ്ലസ് 7റ്റി ആമസോണ്‍, വണ്‍പ്ലസ് കമ്പനി വെബ്‌സൈറ്റ്, കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍, പാട്ണര്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്ന് വാങ്ങാം.