വണ്‍പ്ലസ് നോര്‍ഡ് 2 ; കിടിലന്‍ സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും അറിയാം

വണ്‍പ്ലസ് ആരാധകരുടെ മനം നിറച്ച് ഏറ്റവും പുതുതായി ലോഞ്ച് ചെയ്യാനിരിക്കുന്ന ബജറ്റ് മോഡല്‍ ഫോണിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. വണ്‍ പ്ലസ് നോര്‍ഡ് 2 വിന്റെ കൂടുതല്‍ സവിശേഷതകള്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ജൂണ്‍ 22 ന് ടെക് ലോകത്തെക്ക് എത്താനിരിക്കുന്ന വെണ്‍ പ്ലസ് നോര്‍ഡ് 2 വില്‍ ഓക്‌സിജന്‍ 11 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും.

2 പ്രധാന ആന്‍ഡ്രോയ്ഡ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും മുന്‍കൂട്ടി ഇന്‍സ്‌റ്റോള്‍ ചെയ്ത ഓക്സിജന്‍ ഒഎസ് 11 ഉം ആയിട്ടാകും വണ്‍പ്ലസ് നോര്‍ഡ് 2 വരുക എന്നാണ് വണ്‍പ്ലസ് ഔദ്യോഗിക അക്കൗണ്ടിലെ ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്. ഈ ട്വീറ്റിനു താഴെ നിരവധി പേര്‍ ഫോണിന്റെ വില സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 30000രൂപ നിര്കകിലാകും ഫോണെത്തുകയെന്നാണ് കമന്റുകള്‍. എന്നാല്‍ കമ്പനി ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ല.
വിവിധ ദേശീയ മാധ്യമങ്ങള്‍ ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുമ്പ് പുറത്തു വിട്ടിരുന്നു. എന്നാല്‍ വിലയില്‍ സ്ഥിരീകരണമായിട്ടില്ല. വിവിധ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പ്രീ ബുക്കിംഗ് വില 29999 രൂപ മുതല്‍ കാണാം. ഫോണിന്റെ നിരവധി സവിശേഷതകള്‍ ഇതിനോടകം ടെക് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.
6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, എച്ച്ഡിആര്‍ 10 +, 90 ഹെര്‍ട്‌സ് എന്നിവയൊടെയാകും നോര്‍ഡ് എത്തുന്നത്. ഈ ഉപകരണത്തിന് മീഡിയടെക് ഡൈമെന്‍സിറ്റി 1200 എഐ ചിപ്സെറ്റ് ഫീച്ചര്‍ ഉണ്ടാകുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. റിയല്‍മി എക്‌സ് 7 മാക്‌സില്‍ ഈ സവിശേഷതയുണ്ട്. അത് തന്നെയാകാം മീഡിയ ടെക്കുമായി ചേര്‍ന്ന് നോര്‍ഡ് 2 ലെ ചിപ്സെറ്റിലും ഏര്‍പ്പെടുത്തിയിട്ടുണ്ടാകുക. ഫ്‌ളാറ്റ് ഡിസ്‌പ്ലേയുള്ള ഫോണിന്റെ മുകളില്‍ ഇടത് കോണില്‍ ഒരു ഹോള്‍ പഞ്ച് കട്ട് ഔട്ട് ഉണ്ടായിരിക്കും.
ക്യാമറയെക്കുറിച്ചും വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. വണ്‍പ്ലസ് നോര്‍ഡ് 2 ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് 766 പ്രൈമറി സെന്‍സര്‍ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. ഇത് വണ്‍പ്ലസ് 9 പ്രോയുടെ അള്‍ട്രാവൈഡ് ക്യാമറയിലും കാണപ്പെടുന്നു. മറ്റ് രണ്ട് ക്യാമറകളില്‍ 8 എംപി അള്‍ട്രാവൈഡ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍പ്പെടും.
ലീക്ക് ചെയ്ത മറ്റ് വണ്‍പ്ലസ് നോര്‍ഡ് 2 സവിശേഷതകളില്‍ 30W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുന്നു.


Related Articles
Next Story
Videos
Share it