പുത്തന്‍ 5ജി ഫോണുമായി വണ്‍പ്ലസ്; വലിയ ഫീച്ചര്‍, ചെറിയ വില

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ബജറ്റ് ശ്രേണിയില്‍ പുറത്തിറക്കിയ പുത്തന്‍ 5ജി ഫോണാണ് നോഡ് സി.ഇ3 ലൈറ്റ് (Nord CE 3 Lite 5G). 8ജിബിയാണ് റാം. 128 ജിബി, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലുകളുണ്ട്.

ക്വാല്‍കോം പ്രോസസര്‍
കഴിഞ്ഞവര്‍ഷം വിപണിയിലെത്തിച്ച നോഡ് സി.ഇ2ന്റെ പരിഷ്‌കരിച്ച മോഡലാണിത്. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 695 പ്രൊസസറാണുള്ളത്. 1080 പിക്‌സല്‍ റെസൊല്യൂഷനും 120 ഹെട്‌സ് റീഫ്രഷ് റേറ്റുമുള്ളതാണ് 6.72 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേ സ്‌ക്രീന്‍. 16 എം.പി ക്യാമറയും മുന്നില്‍ ഇടംപിടിച്ചിരിക്കുന്നു.
108 എം.പി ക്യാമറ

നോഡ് സി.ഇ2 ഫോണില്‍ 64 എം.പിയായിരുന്നു മെയിന്‍ ക്യാമറ. സി.ഇ3യിലേക്ക് എത്തുമ്പോള്‍ ഇത് 108 എം.പിയായി ഉയര്‍ത്തിയിട്ടുണ്ട്. സാംസംഗിന്റെ സെന്‍സറോട് കൂടിയ ക്യാമറയാണിത്. ഒപ്പം 2 എം.പി മാക്രോ ലെന്‍സ് ക്യാമറയും എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്.

എ.ഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ്, സ്ലോ-മോഷന്‍, എച്ച്.ഡി റെക്കോഡിംഗ്, ഡ്യുവല്‍ വ്യൂ വീഡിയോ, ടൈം-ലാപ്‌സ്, നൈറ്റ്‌സ്‌കേപ്പ്, 6x സൂം, മള്‍ട്ടി ഓട്ടോഫോക്കസ് തുടങ്ങി നിരവധി മികവുകളുള്ളതാണ് പിന്നിലെ ക്യാമറ.
ഓക്‌സിജന്‍ ഒ.എസ്; അതിവേഗ ചാര്‍ജിംഗ്
ആന്‍ഡ്രോയിഡ് 13ല്‍ അധിഷ്ഠിതമായ ഓക്‌സിജന്‍ ഒ.എസ് ആണ് ഓപ്പറേറ്റിംഗ് സംവിധാനം. 5,000 എം.എ.എച്ച് ആണ് ബാറ്ററി, 67 വാട്ട്‌സ് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. ഒതുക്കമുള്ള 'ഫ്‌ളാറ്റ് എഡ്ജ്' രൂപകല്‍പനയാണ് ഫോണിനുള്ളത്. 128 ജിബി മോഡലിന് 19,999 രൂപയും 256 ജിബി മോഡലിന് 21,999 രൂപയുമാണ് വില. ക്രോമാറ്റിക് ഗ്രേ, പേസ്റ്റല്‍ ലൈം നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it