Begin typing your search above and press return to search.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു; പ്രതിരോധിക്കാന്‍ നിങ്ങളറിയേണ്ട 5 കാര്യങ്ങള്‍
ലോക്ഡൗണ്‍ മുതല്‍ എന്തിനും ഏതിനും ഓണ്‍ലൈന്‍ സ്വീകരിച്ച മലയാളികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് പുതിയ ഭീഷണി എന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും എസ്എംഎസ് ആയും ഫോണ്‍ കോളുകളായും ബാങ്ക് വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഫോണ്‍കോളുകള്‍ വരുന്നതായി പരാതികളുണ്ട്. ഫോണില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പര്‍ച്ചേസ് ചെയ്യുന്നവര്‍ സേവ് ചെയ്ത് വച്ചിരിക്കുന്ന ഡിഫോള്‍ട്ട് വിവരങ്ങള്‍ വഴിയും തട്ടിപ്പുകള്‍ നടത്തുന്നതായി മുന്നറിയിപ്പുണ്ട്. ബാങ്കില്‍ നിന്നും പാസ്‌വേര്‍ഡോ മറ്റ് പ്രധാന വിവരങ്ങളോ ചോദിച്ച് കോള്‍ വന്നാലും ബാങ്കിന്റെ പ്രതിനിധിയെ വിളിച്ച് ഇക്കാര്യം പങ്കുവയ്ക്കാതെ പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യരുത് എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യം. ഓണ്‍ലൈന്‍ ഷോപ്പിംഗിന് എപ്പോഴും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ തെരഞ്ഞെടുക്കാനും അല്ലാത്തവ ക്യാഷ് ഓണ്‍ ഡെലിവറി നടത്താനും ശ്രദ്ധിക്കുക.
ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ അറിയേണ്ട 5 കാര്യങ്ങള്‍
1.ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകളുടെ കാലാവധി നീട്ടിക്കിട്ടാന്‍ ഒരുകാരണവശാലും ബാങ്കുകളില്‍ നിന്ന് വിളിച്ച് അക്കൗണ്ടുകളുടെ വിവരങ്ങളോ അതുമായി ബന്ധപ്പെട്ട ഒടിപി നമ്പറോ അന്വേഷിക്കില്ല. ഒടിപി നമ്പര്‍ എന്നത് പാസ്വേഡ് സംവിധാനം തന്നെയാണ്. അതിനാല്‍ എടിഎം /ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡിന്റെ നമ്പര്‍, സിവിവി നമ്പര്‍, പിന്‍ നമ്പര്‍, ഫോണിലേക്കു വരുന്ന ഒടിപി നമ്പര്‍ തുടങ്ങിയവ ഒരു കാരണവശാലും ആരുമായും പങ്ക് വയ്ക്കരുത്. ഒരു ആപ്പുകള്‍ക്കും നിങ്ങളുടെ മൊബൈലിലെ എസ്എംഎസ് വായിക്കാനുള്ള അനുവാദം നല്‍കുകയുമരുത്.
2. പൊതു ഇടങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷനുകളോ അപരിചിതരുടെ മൊബൈല്‍ ഹോട്ട്‌സ്‌പോട്ടോ ഉപയോഗിച്ച് ഒരു കാരണവശാലും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താതിരിക്കുക.
3. മൊബൈലില്‍ പുതുതായി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവയ്ക്ക് ഫോണ്‍മെമ്മറി കോണ്‍ടാക്റ്റ്‌സ് പോലുള്ള പെര്‍മിഷനുകള്‍ അനുവദിക്കാതിരിക്കുക.
4. ആപ്പിലൂടെ അല്ലാതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വെബ്‌സൈറ്റ് അഡ്രസില്‍ https / Green Padlock ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക . വഴിമാറി നമ്മള്‍ അപകടകരമായ മറ്റ് വെബ്‌സൈറ്റുകളില്‍ കയറുകയും അതുവഴി മാല്‍വെയര്‍ നമ്മുടെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ആകുകയും നമ്മുടെ വിവരങ്ങള്‍ (OTP)മറ്റുള്ളവരുടെ കൈകളില്‍ എത്താനും സാധ്യതയുണ്ട്.
5. നിങ്ങളുടെ കാര്‍ഡുകളും സുരക്ഷിതമാക്കുക. നഷ്ടപ്പെട്ടാല്‍ ബ്ലോക്ക് ചെയ്യുക. അത്‌പോലെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ആ ഡിവൈസില്‍ സേവ് ചെയ്തിരുന്ന കാര്‍ഡ് ഡീറ്റെയ്‌ലുകള്‍ നഷ്ടമാകാതിരിക്കാന്‍ അതേ കാര്‍ഡുകളും സിം ബ്ലോക്ക് ചെയ്യുമ്പോള്‍ ബ്ലോക്ക് ചെയ്യുക. കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ ഇടപാടുകള്‍ നടത്തുന്നില്ല എങ്കില്‍ ബാങ്കുമായി ബന്ധപ്പെട്ട് അത് നിര്‍ത്തലാക്കുക. ബാങ്കിലെ ജീവനക്കാര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇത്തരം കോളുകള്‍ ബ്രാഞ്ചുകളില്‍ അറിയിക്കുക.
Next Story
Videos