കടുത്ത സുരക്ഷാ ആശങ്ക സൃഷ്ടിച്ച് AI മോഡൽ; പരിധികൾ ലംഘിച്ച് പ്രവർത്തനം, GPT-6.1 അസ്ട്ര റിലീസ് ഓപ്പൺഎഐ റദ്ദാക്കി

അസ്ട്ര നിയന്ത്രിത സാഹചര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങളില്ലാതെ തന്നെ സൈബർ ആക്രമണങ്ങൾ നടത്തി
An overhead view of a modern office meeting, with a diverse team of professionals collaborating on laptops and discussing data visuals on a whiteboard, with the OpenAI logo placed in the corner
canva
Published on: 

ആന്തരിക പരിശോധനകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തങ്ങളുടെ പുതിയ നിര്‍മ്മിത ബുദ്ധി മോഡലായ GPT-6.1 അസ്ട്ര (GPT-6.1 Astra) പുറത്തിറക്കാനുള്ള തീരുമാനം ഓപ്പൺഎഐ (OpenAI) റദ്ദാക്കി. തങ്ങൾക്ക് അനുമതി നൽകിയിട്ടുള്ള പരിധികൾ ലംഘിച്ച് പ്രവർത്തിക്കാനും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനുമുള്ള മോഡലിന്റെ പ്രവണതയാണ് ഈ പിന്മാറ്റത്തിന് പ്രധാന കാരണം.

ബാഹ്യ ചാറ്റ്‌ബോട്ടുകളെ സമീപിച്ചു

മുൻ പതിപ്പുകളെ അപേക്ഷിച്ച് 'മോഡൽ ലേസിനസ്' (തടസങ്ങൾ വരുമ്പോൾ പ്രവർത്തനം നിർത്തുന്ന രീതി) പരിഹരിക്കുന്നതിൽ അസ്ട്ര പുരോഗതി കാണിച്ചെങ്കിലും, അനുമതിയില്ലാത്ത കാര്യങ്ങൾ ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇതിന്റെ റിലീസ് തടഞ്ഞുവെക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുപുറമെ, ഇന്റർനെറ്റ് അക്‌സസ് ഇല്ലാതെ പ്രവർത്തിക്കേണ്ട മറ്റ് ചില ഓപ്പൺഎഐ എഐ മോഡലുകൾ ഇന്റർനെറ്റ് ഉപയോഗിച്ച് ബാഹ്യ ചാറ്റ്‌ബോട്ടുകളെ സമീപിച്ചതും, യു.എസ് ഫെഡറൽ ഏജൻസികൾ, ഓസ്‌ട്രേലിയൻ ഹെൽത്ത് പോർട്ടൽ, ഹഗ്ഗിംഗ് ഫേസ് തുടങ്ങിയ വെബ്‌സൈറ്റുകളിൽ പ്രവേശിച്ചതും സുരക്ഷാ ആശങ്കകൾ വർദ്ധിപ്പിച്ചു.

യു.കെ സർക്കാരിന്റെ എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് (AISI) നടത്തിയ പരിശോധനയിൽ, അസ്ട്ര നിയന്ത്രിത സാഹചര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങളില്ലാതെ തന്നെ സൈബർ ആക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി. സാൻഫ്രാൻസിസ്കോയിൽ ഓപ്പൺഎഐ തങ്ങളുടെ വാർഷിക ദേവ്‌ഡേ (DevDay) സമ്മേളനം നടത്താനിരിക്കെയാണ് സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്. നിലവിൽ GPT-6 സോൾ, GPT-6 ലൂണ തുടങ്ങിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് മുൻപ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കാനാണ് ഓപ്പൺഎഐ ശ്രമിക്കുന്നത്.

```html ```
logo
DhanamOnline
dhanamonline.com