ഡൽഹിയിൽ ആദ്യ ഓഫീസ് തുറക്കാൻ ഓപ്പൺഎഐ, ഇന്ത്യക്കായി പ്രത്യേക പദ്ധതികള്‍, രാജ്യത്തിന്റെ എ.ഐ വിപണിയിൽ നിര്‍ണായക ചുവടുവെപ്പ്

ആഗോള എ.ഐ നേതാവാകാനുള്ള എല്ലാ ചേരുവകളും ഇന്ത്യയിലുണ്ട്
Image:Sam Altman/twitter
Image:Sam Altman/twitter
Published on

ഓപ്പൺഎഐ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഓഫീസ് തുറക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കി. ചാറ്റ്ജിപിടിയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം രാജ്യത്ത് ചാറ്റ്ബോട്ടിന്റെ പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം നാലിരട്ടിയായാണ് വർദ്ധിച്ചത്. ഓപ്പണ്‍എഐ തങ്ങളുടെ ആദ്യ ഓഫീസ് ഡൽഹിയിലാണ് തുറക്കാന്‍ ലക്ഷ്യമിടുന്നത്.

പ്രാദേശിക പങ്കാളികൾ, സർക്കാരുകൾ, ബിസിനസുകൾ, ഡെവലപ്പർമാർ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായിരിക്കും ഇന്ത്യയിലെ ഓഫീസ് മുന്‍ഗണന നല്‍കുക. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക ടീമിനെ നിയമിക്കുന്നതിനുള്ള നടപടികളിലാണ് കമ്പനി.

ഇന്ത്യയിൽ എ.ഐ ക്കുള്ള ആവേശത്തിന്റെയും അവസരത്തിന്റെയും തോത് അവിശ്വസനീയമാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പറഞ്ഞു. ആഗോള എ.ഐ നേതാവാകാനുള്ള എല്ലാ ചേരുവകളും ഇന്ത്യയിലുണ്ട്. അതിശയകരമായ സാങ്കേതിക പ്രതിഭ, ലോകോത്തര ഡെവലപ്പർ ആവാസവ്യവസ്ഥ, ഇന്ത്യ എ.ഐ മിഷനിലൂടെ സർക്കാർ നല്‍കുന്ന ശക്തമായ പിന്തുണ തുടങ്ങിയവയല്ലാം രാജ്യത്തിന്റെ ഗുണങ്ങളാണ്.

അതേസമയം, ജിപിടി 5 നൊപ്പം അടുത്തിടെ പുറത്തിറക്കിയ സ്റ്റഡി മോഡ് സവിശേഷത ഇന്ത്യയിൽ ഗണ്യമായ സ്വീകാര്യത നേടിയിട്ടുണ്ടെന്ന് ഓപ്പൺഎഐ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് മാത്രമായി 399 രൂപയുടെ ഒരു പ്രത്യേക ചാറ്റ്ജിപിടി ഗോ പ്ലാനും ഓപ്പൺഎഐ പുറത്തിറക്കിയിട്ടുണ്ട്. ചാറ്റ്ജിപിടി പ്ലസ് അല്ലെങ്കിൽ പ്രോ സബ്‌സ്‌ക്രിപ്‌ഷനായി ആയിരക്കണക്കിന് രൂപ ചെലവഴിക്കാതെ തന്നെ കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുന്നതിനുള്ള താങ്ങാനാവുന്ന മാർഗം എന്ന നിലയിലാണ് കമ്പനി പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ ഓഫീസ് തുറക്കാനുള്ള ഓപ്പൺഎഐയുടെ തീരുമാനത്തെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്വാഗതം ചെയ്തു. ഇന്ത്യയിൽ സാന്നിധ്യം അടയാളപ്പെടുത്താനുളള ഓപ്പൺഎഐയുടെ തീരുമാനം ഡിജിറ്റൽ നവീകരണത്തിലും എഐ വിപുലീകരണത്തിലും രാജ്യത്തിന്റെ വികാസത്തെ സൂചിപ്പിക്കുന്നതാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

OpenAI to open its first office in Delhi, strengthening AI growth and partnerships in India.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com