മിഡ്‌റേഞ്ച് സെഗ്മെന്റില്‍ മത്സരിക്കാന്‍ ഓപ്പോ എ55

മിഡ്‌റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ചെനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ. മൂന്ന് വേരിയന്റുകളിലെത്തുന്ന ഓപ്പോ എ55 ന്റെ 4 ജിബി+ 64 ജിബി മോഡലിന് 15,490 രൂപയും 6 ജിബി+ 128 ജിബിക്ക് 17,490 രൂപയുമാണ് വില.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്ലിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്ന് മുതലാണ് വില്‍പന. ഓപ്പോ ഇന്ത്യയുടെ ഇ-സ്‌റ്റോറിലും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഫോണ്‍ ലഭ്യമാകും. ഓപ്പോ എ55 4 ജിബി+ 128 ജിബി വേരിയന്റ് ഓക്ടോബര്‍ 11 മുതലായിരിക്കും ലഭ്യമാവുക.
Oppo A55 സവിശേഷതകള്‍
ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത ഓപ്പോയുടെ കളര്‍ ഒഎസ് 11.1 ല്‍ ആണ് ഫോണ്‍ എത്തുന്നത്. 20:9 ആസ്‌പെക്ട് റേഷ്യോ തരുന്ന 6.51 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ് ഫോണിന്. മീഡിയടെക്കിന്റെ ഹീലിയോ g50 SoC ഒക്ടാകോര്‍ പ്രൊസസര്‍ ആണ് ഓപ്പോ എ55 ന് നല്‍കിയിരിക്കുന്നത്.
50 എംപിയുടേതാണ് പ്രധാന ക്യാമറ. ബൊക്കെ ഇഫക്ടിനായി 2 എംപിയുടെ പോട്രെയ്റ്റ് ലെന്‍സും, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ ലെന്‍സും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ട്രിപിള്‍ ക്യാമറ സെറ്റപ്പില്‍ ആണ് ഓപ്പോ എ55 എത്തുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബിവരെ വര്‍ധിപ്പിക്കാം. 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഓപ്പോ എ55ന്. 193 ഗ്രാമാണ് ഫോണിന്റെ ഭാരം.


Related Articles
Next Story
Videos
Share it