48 മെഗാപിക്‌സൽ കാമറയുമായി ഓപ്പോ F11 പ്രോ ഇന്ത്യയിൽ

ഉപഭോക്താവിന് മികച്ച ഫോട്ടോഗ്രഫി എക്സ്പിരിയൻസ് വാഗ്‌ദാനം ചെയ്ത് ഓപ്പോയുടെ F11 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും ജനപ്രിയമായ എഫ്-സീരീസ് ശ്രേണിയിൽ ഉൾപ്പെടുന്നതാണ് F11 പ്രോ.

48 മെഗാപിക്‌സൽ പ്രൈമറി ലെൻസോടുകൂടിയ ഡ്യൂവൽ-റിയർ കാമറ, നോച്ചില്ലാത്ത ഓൾ-സ്ക്രീൻ ഡിസ്പ്ലേ, പോപ്പ്-അപ്പ് റൈസിംഗ് സെൽഫി കാമറ, VOOC 3.0 ചാർജിങ് സാങ്കേതികവിദ്യ എന്നിവയാണ് ഫോണിന്റെ ഹൈലൈറ്റ്സ്.

വില

6GB റാമും 64GB സ്റ്റോറേജുമുള്ള ഫോണിന് 24,990 രൂപയാണ് ഇന്ത്യയിലെ വില. ആമസോണിൽ ഓൺലൈനായും ഓപ്പോയുടെ റീറ്റെയ്ൽ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങാം. മാർച്ച് 15 മുതലാണ് ഫോൺ വിപണിയിൽ ലഭ്യമാവുക. ഒപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രീ-ഓർഡർ ചെയ്യാം.

സ്പെസിഫിക്കേഷനുകൾ

  • ഡിസ്പ്ലേ: 6.5-ഇഞ്ച് Full HD3D ഗ്രേഡിയൻറ്
  • ഡിസൈൻ ഓപ്പറേറ്റിംഗ് സിസ്റ്റം: കളര്‍ ഒഎസ് 6.0
  • ഡൈമെൻഷനുകൾ: 161.3mm x 76.1mm x 8.8 mm; ഭാരം 190 ഗ്രാം
  • 4,000mAh ബാറ്ററി. ഏറ്റവും കൂടിയത് 15 മണിക്കൂർ ചാർജ് നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കാമറ

  • 48 മെഗാപിക്‌സൽ പ്രൈമറി ലെൻസോടുകൂടിയ ഡ്യൂവൽ-റിയർ കാമറ
  • കുറഞ്ഞ വെളിച്ചത്തിൽ സൂപ്പർ ഫോട്ടോഗ്രാഫിക്കുള്ള 'സൂപ്പർ നൈറ്റ് മോഡ്'
  • 5 എംപി സെക്കണ്ടറി കാമറ
  • 16 എംപി സെൽഫി കാമറ
  • എഐ പവേര്‍ഡ് കാമറകൾ
  • സോണി ഐഎംഎക്സ് 586 ആണ് സെന്‍സര്‍

ഓപ്പോ F11

ഓപ്പോ F11 നും കമ്പനി അവതരിപ്പിച്ചു. 4GB റാം/128GB സ്റ്റോറേജ് ഉള്ള ഫോണിന്റെ വില 19,990 രൂപയാണ്. വാട്ടർഡ്രോപ്പ് നോച്ചോടുകൂടിയ 6.5-ഇഞ്ച് ഡിസ്പ്ലേ ആണുള്ളത്. 48MP+5MP റിയർ കാമറ, 16MP ഫ്രണ്ട് കാമറ.

Related Articles
Next Story
Videos
Share it