Begin typing your search above and press return to search.
ഓപ്പോയുടെ ആദ്യ കെ-സീരീസ് ഫോണ്‍, സവിശേഷതകള്‍ അറിയാം
ഓപ്പോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ കെ-സീരീസ് ഫോണ്‍ Oppo K10 നാളെ മുതല്‍ വില്‍പ്പന ആരംഭിക്കും. രണ്ട് വേരിയന്റിലെത്തുന്ന ഫോണിന് 14,999 രൂപ മുതലാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡല്‍ 16,990 രൂപയ്ക്ക ലഭിക്കും. ഫ്ലിപ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന. ബ്ലാക്ക് കാര്‍ബണ്‍, ബ്ലൂ ഫ്ലെയിം എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.
Oppo K10 സവിശേഷതകള്‍
6.59 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലെയിലാണ് ഓപ്പോ കെ10 എത്തുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. വിര്‍ച്വല്‍ റാമിലൂടെ 5 ജിബി വരെ റാം വര്‍ധിപ്പിക്കാം.
Snapdragon 680 ചിപ്പ്‌സെറ്റാണ് ഫോണിന്റെ് കരുത്ത്. 50 എംപി പ്രധാന സെന്‍സര്‍, 2 എംപിയുടെ വീതം മാക്രോ, ഡെപ്ത് സെന്‍സറുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം.
ആന്‍ഡ്രോയിഡ് 11ല്‍ പ്രവര്‍ത്തിക്കുന്ന ColorOSല്‍ ആണ് ഓപ്പോ കെ10 പ്രവര്‍ത്തിക്കുന്നത്. 33 വാട്ടിന്റെ SuperVOOC ഫാസ്റ്റ് ചാര്‍ജിങ്
സപ്പോര്‍ട്ടോട് കൂടിയ 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഓപ്പോ കെ10ന്.
Next Story
Videos