Oppo Pad Air, ബജറ്റ് ടാബ്ലറ്റ് നോക്കുന്നവര്‍ക്ക് മികച്ചൊരു ഓപ്ഷന്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ടാബ്ലറ്റ് Oppo Pad Air ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4 ജിബി റാം + 64 ജിബി സ്‌റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ടാബ് എത്തുന്നത്. ഇന്റേണല്‍ സ്റ്റോറേജ് ഉപയോഗിച്ച് റാം 7 ജിബി വരെ ഉയര്‍ത്താം. യാഥാക്രമം 16,999 രൂപ, 19,999 രൂപ എന്നിങ്ങനെയാണ് മോഡലുകളുടെ വില. ജൂലൈ 23 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് ടാബിന്റെ വില്‍പ്പന ആരംഭിക്കുന്നത്.

Oppo Pad Air സവിശേഷതകള്‍

10.36 ഇഞ്ചിന്റെ ഡിസ്‌പ്ലെയാണ് ഓപ്പോ ടാബിന് നല്‍കിയിരിക്കുന്നത്. 2,000x1,200 പിക്‌സല്‍ ആണ് ഡിസ്‌പ്ലെയുടെ റെസല്യൂഷന്‍. 60hz ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ്ഡ്രാഗണ്‍ 680 soc പ്രൊസസറിലാണ് ടാബ് പ്രവര്‍ത്തിക്കുന്നത്.

8 എംപിയുടെ പിന്‍ക്യാമറയും 5 എംപിയുടെ മുന്‍ ക്യമറയും ആണ് ടാബില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ടാബിന്റെ മെമ്മറി 512 ജിബി വരെ ഉയര്‍ത്താം.

WiFi 5, ബ്ലൂടൂത്ത് v5.1 എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ഫേസ് റെക്കഗ്നിഷന്‍ ഫീച്ചറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 7,100 എംഎഎച്ചിേെന്റതാണ് ബാറ്ററി. 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗും പിന്തുണയ്ക്കും. 440 ഗ്രാമാണ് ടാബിന്റെ ഭാരം.


ടാബ് കൂടാതെ 10,999 രൂപ വിലയുള്ള ഓപ്പോ എന്‍കോ എക്‌സ് 2 ഇയര്‍ ബഡും റെനോ 8, റെനോ 8 പ്രൊ എന്നീ 5ജി ഫോണുകളും ഓപ്പോ ഇന്നലെ പുറത്തിറക്കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it