44 എംപി ഡ്യുവല്‍ സെല്‍ഫി കാമറയുമായി ഒപ്പോ റെനോ 3 പ്രോ എത്തി

44 എംപി ഡ്യുവല്‍ സെല്‍ഫി കാമറയുമായി ഒപ്പോ റെനോ 3 പ്രോ എത്തി
Published on

ലോകത്തിലെ ആദ്യത്ത 44 മെഗാപിക്‌സല്‍, രണ്ട് മെഗാപിക്‌സല്‍ ഡ്യുവല്‍ പഞ്ച് ഹോള്‍ ഫ്രണ്ട് കാമറയുമായി റെനോ 3 പ്രോ വിപണിയിലെത്തി. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവായ ഒപ്പോയുടെ ഈ പുതിയ മോഡലിന്റെ വില 29,990 രൂപയിലാണ് ആരംഭിക്കുന്നത്.

എട്ട് ജിബി, 128 ജിബി വകഭേദത്തിന്റെ വില 29,990 രൂപയും എട്ട് ജിബി, 256 ജിബി വകഭേദത്തിന്റെ വില 32,990 രൂപയുമാണ്. ഇന്ന് മുതല്‍ പ്രി ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് ആറിന് എല്ലാ ഒപ്പോ സ്‌റ്റോറുകളിലും റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ഇത് ലഭ്യമാകും.

വിലയ്‌ക്കൊത്ത മൂല്യം തരുന്ന സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണിത്. പിന്‍വശത്ത് 64 എംപി സൂം ക്വാഡ് കാമറ, 13 എംപി ടെലിഫോട്ടോ ലെന്‍സ്, 64 എംപി അള്‍ട്രാ ക്ലിയര്‍ മെയിന്‍ കാമറ, രണ്ട് മെഗാപിക്‌സല്‍ മോണോ ലെന്‍സ്, എട്ട് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയാണുള്ളത്. 108 മെഗാപിക്‌സല്‍, 20 എക്‌സ് ഡിജിറ്റല്‍ സൂം വരെയുള്ള ചിത്രങ്ങളെടുക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

6.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റേത്. കരുത്തേറിയ എഐ പ്രോസസിംഗ് എന്‍ജിനോട് കൂടിയ മീഡിയടെക് ഹീലിയോ പി95 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com