ഒപ്പോ റെനോ 5 പ്രോ 5ജി ഇന്ത്യയിലെത്തി: സവിശേഷതകളറിയാം

കാത്തിരിപ്പിനൊടുവില്‍ റെനോ 5 പ്രോ 5ജി ഇന്ത്യന്‍ വിപണിയിലെത്തിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ. മീഡിയടെക് ഡൈമന്‍സിറ്റ് 1000 പ്ലസ് പ്രോസസര്‍ സവിശേഷതയോടെയാണ് ഒപ്പോ റെനോ 5 പ്രോ 5ജി ഉപഭോക്താക്കളിലെത്തുന്നത്. കൂടാതെ പുതിയ ജോഡി വയര്‍ലെസ് ഇയര്‍ബഡുകളായ എന്‍കോം എക്‌സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഒപ്പോ റെനോ 5 പ്രോ 5ജി (8 ജിബി + 128 ജിബി) സിംഗിള്‍ വേരിയന്റിന് 35,990 രൂപയാണ് വില. സ്റ്റാരി ബ്ലാക്ക്, അസ്ട്രല്‍ ബ്ലൂ എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. ഒപ്പോ റെനോ 5 പ്രോ 5ജിയുടെ വില്‍പ്പന ജനുവരി 22 മുതല്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ഒപ്പോ വെബ്‌സൈറ്റ്, റീറ്റെയ്ല്‍ സ്‌റ്റോറുകള്‍ ആരംഭിക്കും. എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% വരെ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.
''ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ആത്യന്തിക വീഡിയോ അനുഭവവും മികച്ച പ്രകടനവും വഴി ദൈനംദിന ജീവിതത്തില്‍ സുഗമമായ അനുഭവം ഉറപ്പാക്കാന്‍ റെനോ 5 പ്രോ 5ജി ഉപഭോക്താക്കളെ പ്രാപ്തമാക്കും.' ലോഞ്ചിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒപ്പോ മൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദമ്യന്ത് സിംഗ് ഖാനോറിയ പറഞ്ഞു.
64 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 2 എംപി ഡെപ്ത്, 2 എംപി മാക്രോ ലെന്‍സുകള്‍ എന്നിവയുമായാണ് ഒപ്പോ റെനോ 5 പ്രോ 5ജി വരുന്നത്. മുന്‍വശത്തെ പഞ്ച്-ഹോളിനുള്ളില്‍ 32 എംപി സെല്‍ഫി ക്യാമറയും ഒരുക്കിയിട്ടുണ്ട്. പ്രീമിയം-ക്വാളിറ്റി വീഡിയോയ്ക്ക് പുറമെ മുന്‍ഭാഗത്തെയും പിറകിലെയും ക്യാമറകള്‍ ഒരേസമയം ഉപയോഗിക്കാന്‍ കഴിയുന്ന ഡ്യുവല്‍ വ്യൂ വീഡിയോയും ഒപ്പോ റെനോ 5 പ്രോ 5 ജി അവതരിപ്പിക്കുന്നു. രണ്ട് വീഡിയോകളും ഒരേ ഫ്രെയിമിനുള്ളില്‍ ലഭ്യമാവുകയും ചെയ്യും.
6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 20:9 വീക്ഷണാനുപാതം 1080x2400 പിക്‌സല്‍ റെസല്യൂഷന്‍ എന്നീ റെനോ 4 പ്രോയുടെ സവിശേതകള്‍ തന്നെയാണ് റെനോ 5 പ്രോ 5 ജിയിലും ഉള്ളത്.
4350 എംഎഎച്ച് ബാറ്ററിയാണ് ഇതിനെ പന്തുണക്കുന്നത്. ഇത് 65W വരെ ഫാസ്റ്റ് ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുന്നു. വെറും 5 മിനിറ്റ് ചാര്‍ജിംഗില്‍ 4 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്ത്യയില്‍ 5 ജി നെറ്റ്‌വര്‍ക്ക് ആരംഭിച്ചിട്ടില്ലെങ്കിലും പ്രാബല്യത്തില്‍ വരുന്നതിന് മുമ്പേ വിപണിയില്‍ ഇടംപിടിക്കാനാണ് ഒപ്പോ ഒരുങ്ങുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it