ഒപ്പോ റെനോ7 5ജി, റെനോ7 പ്രോ 5ജി അവതരിപ്പിച്ചു; പ്രത്യേകതകളറിയാം

റെനോ7 5ജി, റെനോ7 പ്രോ 5ജി മോഡലുകള്‍ ഒപ്പോ ഇന്ത്യയില്‍ അവതരിപ്പിച്ചു. നേരത്തെ ചൈനീസ് വിപണിയില്‍ ഇറക്കിയ മോഡലുകളില്‍ നിന്ന് നേരിയ മാറ്റങ്ങളോടെയാണ് ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ചൈനയില്‍ അവതരിപ്പിച്ച റെനോ 7 എസ്ഇ 5ജിയുടെ സമാന മോഡലാണ് ഒപ്പോ റെനോ7 5ജി.

ഒപ്പോ റെനോ 7 5ജി
  • രണ്ടു സിമ്മുകള്‍ ഉപയോഗിക്കാവുന്ന 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റും ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതയാണ്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ്5 ന്റെ സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്. മീഡിയടെക് ഡൈമന്‍സിറ്റി 900 ചിപ്പ് കരുത്തു നല്‍കുന്നു. 8ജിബി റാം, 256 ജിബി മെമ്മറിയും ഫോണ്‍ നല്‍കുന്നു.
  • പ്രൈമറി ക്യമാറ 64 മെഗാപിക്‌സലിന്റേതാണ്. അതിനൊപ്പം 8 എംപി വൈഡ് ആംഗ്ള്‍ ഷൂട്ടറും 2 എംപി മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
  • 5ജി, 4ജി എല്‍ടിഇ, വൈ ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി കണക്ടിവിറ്റിയുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്, പെഡോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയവും റെനോ 7 5ജി മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4500 എംഎഎച്ച് ഡുവല്‍ സെല്‍ ബാറ്ററി, 65 വാട്ട്‌സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ മോഡലിന്റെ സവിശേഷതയാണ്.
ഒപ്പോ റെനോ 7 പ്രോ 5ജി
  • ഡുവല്‍ സിം ഉപയോഗിക്കാവുന്ന മോഡലാണിതും. 6.5 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 189 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ്ങ് റേറ്റ് എന്നിവയുണ്ട്. ഗോറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം ഇതിനുമുണ്ട്. ഒക്ടാ കോര്‍ മീഡിയ ടെക് ഡൈമന്‌സിറ്റി 1200 മാക്‌സ് ചിപ്പ് ഫോണിന് കരുത്താകുന്നു. 12 ജി ബി റാം. 256 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷിയുണ്ട്.
  • 50 മെഗാപിക്‌സലിന്റെ സോണി ഐഎംഎക്‌സ്766 ക്യാമറയാണ് മറ്റൊരാകര്‍ഷണം. എട്ട് എംപി, രണ്ട് എംപി ക്യാമറകള്‍ കൂടിയുണ്ട്. കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍ കൂടി ഉള്‍പ്പെടുത്തിയത് ക്യാമറയെ മികച്ചതാക്കുന്നു. കൂടാതെ 32 മെഗാപിക്‌സലിന്റെ ഐഎംഎക്‌സ്709 മുന്‍ക്യാമറയും ഒപ്പോ റെനോ 7 പ്രോ 5ജിയിലുണ്ട്.
  • 5ജി, 4 ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂടൂത്ത് വി5.2 കണക്ടിവിറ്റിയും ജിപിഎസ്/എ-ജിപിഎസ്, എന്‍എഫ്‌സി സൗകര്യങ്ങളുമുണ്ട്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്, പെഡോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങിയവ ഈ മോഡലിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • 4500 എംഎഎച്ച് ഡുവല്‍ സെല്‍ ബാറ്ററിയും 65 വാട്ട്‌സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ മോഡലിനുമുണ്ട്.
രണ്ടു മോഡലുകളുടെയും ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്‌ക്രീനില്‍ തന്നെയാണ്.
വില
ഒപ്പോ റെനോ 7 5ജിക്ക് 28,999 രൂപയാണ്. 8 ജിബി/256 ജിബി മോഡല്‍ മാത്രമാണ് ഇതില്‍ ലഭ്യമാകുക. ഫെബ്രുവരി 17 ന് വില്‍പ്പനയ്‌ക്കെത്തും.
ഒപ്പോ റെനോ 7 പ്രോ 5ജി 39,999 രൂപയ്ക്ക് ലഭിക്കും. 12 ജിബി/256 ജിബി മോഡല്‍ ഫെബ്രുവരി എട്ടിന് വിപണിയിലെത്തും.
രണ്ടു മോഡലുകളും സ്റ്റാര്‍ലൈറ്റ് ബ്ലാക്ക്, സ്റ്റാര്‍ ട്രയല്‍സ് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും.


Related Articles
Next Story
Videos
Share it