ചട്ടം ലംഘിച്ചു, ഗൂഗ്ള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പ് പുറത്ത്

ഇ കോമേഴ്‌സ് പേയ്‌മെന്റ്, ഡിജിറ്റല്‍ വാലറ്റ് രംഗത്തെ പ്രമുഖ ഇന്ത്യന്‍ ആപ്പായ പേടിഎം ഗൂഗ്ള്‍ പ്ലേ സറ്റോറില്‍ നിന്ന് പുറത്തായി. ചൂതാട്ടം സംബന്ധിച്ച നിയമങ്ങളുടെ ലംഘനത്തെ തുടര്‍ന്നാണ് ഗൂഗ്ള്‍ ഈ നടപടി സ്വീകരിച്ചതെന്നാണ് സൂചന. പേടിഎം, പേടിഎം ഫസ്റ്റ് ഗെയിംസ് ആപ്പുകളാണ് പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

സംഭവത്തെ കുറിച്ച് പേടിഎം അധികൃതരുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്. ഗൂഗ്ള്‍ പുറത്തുവിട്ട ബ്ലോഗിലാണ് ഇന്ത്യയില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന പേടിഎം പിന്‍വലിക്കാനുള്ള കാരണത്തെ കുറിച്ച് സൂചനയുള്ളത്. ഓണ്‍ലൈന്‍ കസിനോകളോ നിയമവിരുദ്ധമായ ചൂതാട്ടമോ അനുവദിക്കില്ലെന്നത് ഗൂഗഌന്റെ നയമാണ്. ഇത്തരം കാര്യങ്ങളില്‍ പങ്കുചേരുന്നതിനും പണം കൈമാറ്റത്തിനും ഉപഭോക്താക്കളെ പരോക്ഷമായി സഹായിക്കുന്ന ആപ്ലിേേക്കഷനുകളെയും അനുവദിക്കില്ലെന്ന് ഗൂഗ്ള്‍ വൈസ് പ്രസിഡന്റ് (പ്രോഡക്റ്റ്, ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി & പ്രൈവസി) സൂസന്നെ ഫ്രെ ബ്ലോഗില്‍ പറയുന്നു.

''ഉപഭോക്താക്കള്‍ക്കുണ്ടാകാനിടയുള്ള അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നയങ്ങള്‍. ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഡെവലപ്പറെ അക്കാര്യം അറിയിച്ചിരുന്നു. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടും വരെ ആപ്പ് പ്ലേസ്റ്റോറിലുണ്ടാവില്ല'' ഫ്രെ ചൂണ്ടിക്കാട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it