വന്നു ഗയ്‌സ്, തനി ഇന്ത്യന്‍ എ.ഐ! അതും ഫ്രീ... ഐ.ഐ.ടി ഗവേഷകരുടെ കരുത്തില്‍ കൈവെക്‌സ്, എന്താണ് പ്രത്യേകത

ശതകോടീശ്വരന്‍ പേള്‍ കപൂറാണ് കൈവെക്‌സിന് പിന്നില്‍
Screenshot of an AI assistant interface with the prompt ‘How can I help you?’ showing options like Create, Explore, Code, Research, and Insight. The screen lists user queries about AI, productivity, economics, and startups, with a colourful geometric logo on the right side
kyvex
Published on

ചാറ്റ് ജി.പി.ടി, പെര്‍പ്ലെക്‌സിറ്റി പോലുള്ള എ.ഐ സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ബദലുമായി ഇന്ത്യ. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എ.ഐ ആന്‍സര്‍ എഞ്ചിനായ കൈവെക്‌സ് (Kyvex) പുറത്തിറക്കി ശതകോടീശ്വരന്‍ പേള്‍ കപൂര്‍. ആദ്യ ഘട്ടത്തില്‍ വെബ്ബില്‍ മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. പതിയെ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുമെന്നും കമ്പനി വ്യത്തങ്ങള്‍ വ്യക്തമാക്കി.

സാധാരണ എ.ഐ മോഡലുകളെപ്പോലെയല്ല കൈവെക്‌സിന്റെ പ്രവര്‍ത്തനം. സ്വന്തമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലിന്റെ (LLM) സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഗവേഷണം (Deep research) നടത്തി ഉത്തരം നല്‍കാന്‍ ഈ മോഡലിന് കഴിയും. ഗവേഷണം, പ്രശ്‌നപരിഹാരം, കണ്ടന്റുകള്‍ തയ്യാറാക്കല്‍, കോഡിംഗ് തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികള്‍ ലളിതമാക്കാനും പറ്റും. ഊഹങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം കൃത്യമായി ഉത്തരം നല്‍കാനുള്ള കഴിവാണ് കൈവെക്‌സിനെ വ്യത്യസ്തമാക്കുന്നതെന്നും കമ്പനി പറയുന്നു. മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്.

ഐ.ഐ.ടി കരുത്തില്‍

വിവിധ ഐ.ഐ.ടികളിലെ ഗവേഷകരുടെ പിന്തുണയോടെയാണ് കൈവെക്‌സിന്റെ വരവെന്നതും ശ്രദ്ധേയം. ഐ.ഐ.ടി ഡല്‍ഹി മുന്‍ ഡയറക്ടര്‍ പ്രൊ.രാംഗോപാല്‍ റാവു, ഐ.ഐ.ടി ഖരക്പൂര്‍ മുന്‍ ഡയറക്ടര്‍ പി.പി ചക്രവര്‍ത്തി എന്നിവരുള്‍പ്പെടെയാണിത്. കേവലം ഉത്തരങ്ങള്‍ നല്‍കുന്ന ഒരു ഉപകരണം മാത്രമായിരിക്കില്ല കൈവെക്‌സെന്ന് സ്ഥാപകന്‍ പേള്‍ കപൂര്‍ പറഞ്ഞു. മറിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച രീതിയില്‍ ചിന്തിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കുന്ന ഒരു പങ്കാളിയെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എ.ഐ ഗവേഷണങ്ങളുടെ മുന്‍നിരയില്‍ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് കൈവെക്‌സ് ഏറെ ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്. അധികം വൈകാതെ എ.ഐ മേഖലയില്‍ മുന്‍ നിരയിലെത്താനും കമ്പനിക്ക് കഴിയുമെന്നും അനലിസ്റ്റുകള്‍ കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com