പെര്‍പ്ലെക്‌സിറ്റിയാണ് ട്രെന്‍ഡ്, ആപ്പിള്‍ സ്‌റ്റോറില്‍ ഒന്നാം നമ്പര്‍ ആപ്, ചാറ്റ്ജിപിടിയേയും ഗൂഗ്ള്‍ ജെമിനിയേയും മറികടന്ന ഡിമാന്റ്

പെർപ്ലെക്സിറ്റി എയർടെല്ലുമായി അടുത്തിടെ പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടിരുന്നു
Aravind Srinivas, Perplexity
Image courtesy: Canva
Published on

നിര്‍മിത ബുദ്ധി (AI) മത്സരം ചൂടുപിടിച്ചതോടെ ഉപയോക്താക്കൾ വേഗത്തില്‍ ഒരു എ.ഐ ആപ്പിൽ നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ്. ജനുവരിയിൽ ചൈനയുടെ ഡീപ് സീക്കിന്റെ (DeepSeek) എ.ഐ മോഡലുകൾ ചാറ്റ് ജിപിടി യെ നേരിട്ട് വെല്ലുവിളിച്ച് ഒറ്റരാത്രികൊണ്ട് വൈറലായി മാറി. ഗ്രോക്ക് 3 (Grok) മോഡലിന്റെ ലോഞ്ചിനും തുടർന്നുള്ള ഗിബ്ലി (Ghibli) സ്റ്റൈൽ ഇമേജ് ട്രെൻഡിനും ശേഷം ഇലോണ്‍ മസ്കിന്റെ ഗ്രോക്ക് ഗണ്യമായ പ്രചാരം നേടി. ഇപ്പോഴിതാ അരവിന്ദ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള എ.ഐ-പവർഡ് സെർച്ച് എഞ്ചിൻ പെർപ്ലെക്സിറ്റി, ചാറ്റ്ജിപിടിയെ മറികടന്ന് ആപ്പിൾ ആപ്പ് സ്റ്റോറിലെ ഒന്നാം നമ്പർ സൗജന്യ ആപ്പായി.

പെർപ്ലെക്സിറ്റി എയർടെല്ലുമായി അടുത്തിടെ പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടിരുന്നു. എല്ലാ എയർടെൽ ഉപയോക്താക്കൾക്കും 17,000 രൂപ വിലയുള്ള പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. GPT-4.1, Claude, Grok 4 തുടങ്ങിയ നൂതന എ.ഐ മോഡലുകളെ പിന്തുണയ്ക്കുന്നതാണ് പെർപ്ലെക്സിറ്റി പ്രോ. പിന്തുണക്കുന്ന മോഡലുകളില്‍ ഇമേജ് ജനറേഷൻ സവിശേഷതകളിലേക്കും ഇത് പ്രവേശനം നൽകുന്നു.

ആപ്പിള്‍ ആപ്പ് സ്റ്റോറിലെ മികച്ച സൗജന്യ ആപ്പുകളുടെ പട്ടികയിൽ ഗൂഗ്ളിന്റെ ജെമിനി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഗൂഗ്ൾ പ്ലേ സ്റ്റോറിലെ ചാർട്ടുകളിൽ ചാറ്റ്ജിപിടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

2022 ൽ സ്ഥാപിതമായ പെർപ്ലെക്സിറ്റി, ഏറ്റവും പ്രധാനപ്പെട്ട ജനറേറ്റീവ് എ.ഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി വളരെ പെട്ടെന്ന് തന്നെ ഉയര്‍ന്നു. കമ്പനിയുടെ മൂല്യം 100 കോടി ഡോളറിൽ നിന്ന് 300 കോടി ഡോളറായി കഴിഞ്ഞ വർഷം ഉയര്‍ന്നിരുന്നു. കമ്പനിയുടെ മൂല്യം 1,800 കോടി ഡോളറായി ഉയർത്തുന്ന ഒരു ഇടപാടിലൂടെ പെർപ്ലെക്സിറ്റി പുതിയ മൂലധനം സമാഹരിച്ചതായി ബ്ലൂംബെർഗ് വ്യക്തമാക്കുന്നു.

Perplexity surpasses ChatGPT and Gemini to become the top free app on Apple Store amid fierce AI competition.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com