

പോക്കോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ Poco M5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഫോണിന് 12,499 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് കുറഞ്ഞ മോഡലില്‍ ലഭിക്കുക. 14,499 രൂപയുടെ ഉയര്‍ന്ന മോഡലില്‍ 6 ജിബി റാമും 128 ജിബി സ്‌റ്റോറേജുമാണ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയാണ് വില്‍പ്പന. ബിഗ്ബില്യണ്‍ ഡെയ്‌സിന്റെ ഭാഗമായി 10,999 രൂപ മുതല്‍ ഫോണ്‍ ലഭിക്കും
Poco M5 സവിശേഷതകള്‍
6.58 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലെയാണ് ഫോണിന് പോക്കോ നല്‍കിയിരിക്കുന്നത്. 90 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. മീഡിയടെക്കിന്റെ ഹീലിയോ G99 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ഇന്റേണല്‍ മെമ്മറി ഉപയോഗിച്ച് റാം വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ടര്‍ബോ റാം ഫീച്ചറും ഫോണിലുണ്ട്.
50 എംപിയുടെ പ്രധാന സെന്‍സര്‍, 2 എംപിയുടെ വീതം മാക്രോ-ഡെപ്ത് സെന്‍സറുകളും അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പില്‍ ആണ് പോത്തോ എം5 എത്തുന്നത്. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 18 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine