Begin typing your search above and press return to search.
മൊബൈല്‍ സി.പി.യു അത്ര പവര്‍ഫുള്‍! ഈ മോഡലുകള്‍ സീന്‍ മാറ്റും, ലോകം കാത്തിരുന്ന അപ്‌ഡേറ്റ്
കുറച്ച് കാലമായി മൊബൈല്‍ ഫോണ്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മൊബൈല്‍ കമ്പനികള്‍ക്കൊന്നും സാധിച്ചിട്ടില്ല. ക്യാമറയിലും ഡിസ്‌പ്ലേയിലും ചില പൊടിക്കൈകള്‍ കാണിക്കുന്നതല്ലാതെ കാര്യമായ അപ്‌ഡേറ്റുകളൊന്നും പുതിയ മോഡലുകളില്‍ വരുത്താനും കഴിഞ്ഞിട്ടില്ല. നിര്‍മിത ബുദ്ധിയാണ് അടുത്ത കാലത്തുണ്ടായ വലിയ മാറ്റമെന്ന് പറയാം. കഴിഞ്ഞ ദിവസം പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനിയായ ക്വാല്‍ക്കോം (Qualcomm) പുറത്തിറക്കിയ ഏറ്റവും പുതിയ മൊബൈല്‍ സി.പി.യു ആയ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റിന് ഈ അപഖ്യാതി പരിഹരിക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ച. ലാപ്‌ടോപ്പുകള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ചിപ്പാണ് മൊബൈല്‍ ഫോണുകള്‍ക്ക് നല്‍കുന്നതെന്നാണ് കമ്പനി പറയുന്നത്. നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ സി.പി.യു ഇതുവരെ കാണാത്ത രീതിയിലുള്ള മൊബൈല്‍ അനുഭവം സമ്മാനിക്കുമെന്നും കമ്പനി പറയുന്നു.
സിംപിള്‍, പക്ഷേ പവര്‍ഫുള്‍
വ്യക്തികേന്ദ്രീകൃതമായ മള്‍ട്ടി മോഡല്‍ ജനറേറ്റീവ് എ.ഐ ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്തിയ പ്രോസസറാണിത്.
ഉപയോക്താവിന്റെ സ്വകാര്യതയെ സംരക്ഷിച്ചുകൊണ്ട് വിവിധ ടാസ്‌കുകള്‍ അനായാസം ചെയ്യാന്‍ ഇവ സഹായിക്കുമെന്നാണ് സ്‌നാപ്ഡ്രാഗണ്‍ പറയുന്നത്. ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും പവര്‍ഫുള്ളായ മൊബൈല്‍ സിസ്റ്റം അടങ്ങിയ ചിപ്പാണ് സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ടാം തലമുറ ക്വാല്‍കോം ഓറിയോണ്‍ സി.പി.യു ആര്‍ക്കിടെക്ചറില്‍ പുതിയ അഡ്രീനോ ജി.പി.യു വും ഹെക്‌സാഗണ്‍ എന്‍.പി.യുവുമുള്ള ഒരു 3 എന്‍.എം ചിപ്പാണിത്. 4.32 ജിഗാ ഹെര്‍ട്‌സ് ക്ലോക്ക് സ്പീഡ് കൈവരിച്ച ആദ്യ ചിപ്പ് കൂടിയാണിത്. നിലവിലുള്ള ചിപ്പുകളേക്കാള്‍ 45 ശതമാനം കൂടുതല്‍ പെര്‍ഫോമന്‍സും 44 ശതമാനം പവര്‍ എഫിഷ്യന്‍സിയും ഉറപ്പുവരുത്താന്‍ ചിപ്പിനാകും. എ.ഐ ഉപയോഗിച്ച് മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ടെക്സ്റ്റ്, ഇമേജ്,ഓഡിയോ എന്നിവ നിര്‍മിക്കാന്‍ ഈ ചിപ്പുകളുള്ള സ്മാര്‍ട്ട് ഫോണിന് കഴിയും.
320 എം.പി ക്യാമറ, 24 ജി.ബി റാം
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറുകള്‍ ഘടിപ്പിച്ച ഫോണുകളില്‍ 320 എം.പി വരെ ക്യാമറ ഒപ്ഷന്‍ നല്‍കാവുന്നതാണ്. 8കെ വീഡിയോ റെക്കോഡിംഗ്, 1080പി സൂപ്പര്‍ സ്ലോ മോഷന്‍ വീഡിയോ റെക്കോഡിംഗ് തുടങ്ങിയവയും സാധ്യമാണ്. 24 ജി.ബി വരെ റാം സ്റ്റോറേജും ഇത്തരം മൊബൈലുകളില്‍ നല്‍കാം.
ഈ ഫോണുകള്‍ സീന്‍ മാറ്റും
സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറുള്ള നിരവധി മോഡലുകള്‍ അടുത്തുതന്നെ വിപണിയിലെത്തും. പ്രമുഖ ബ്രാന്‍ഡുകളായ അസൂസ്, ഹോണര്‍, ഐക്യൂ, വണ്‍പ്ലസ്, റിയല്‍മി, സാംസംഗ്, വിവോ, ഷവോമി എന്നിവര്‍ അടുത്ത് തന്നെ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റിലുള്ള ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റിയല്‍മി ജി.ടി 7 പ്രോ, ഐക്യൂ13, അസൂസ് ആര്‍.ഒ.ജി ഫോണ്‍9, ഹോണര്‍ മാജിക് 7, ഷവോമി 15, വണ്‍പ്ലസ് 13 തുടങ്ങിയ മോഡലുകള്‍ അടുത്തയാഴ്ച തന്നെ വിപണിയിലെത്തുമെന്നാണ് വിവരം.
Next Story
Videos