ട്രിപിള്‍ ക്യാമറ, 60 Hz റിഫ്രഷ് റേറ്റ്; റിയല്‍മിയുടെ എന്‍ട്രി-ലെവല്‍ സി31 എത്തി

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ റിയല്‍മിയുടെ ഏറ്റവും പുതിയ മോഡല്‍ സി31 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3 ജിബി റാമും 32 ജിബി മെമ്മറിയുമുള്ള മോഡലിന് 8,999 രൂപയാണ് വില. 4 ജിബി+ 64 ജിബി വേരിയന്റ് 9,999 രൂപയ്ക്ക് ലഭിക്കും. ഏപ്രില്‍ ആറുമുതല്‍ ഫ്ലിപ്കാര്‍ട്ടിലൂടെയാണ് ഫോണിന്റെ വില്‍പ്പന ആരംഭിക്കുന്നത്. ഡാര്‍ക്ക് ഗ്രീന്‍, ലൈറ്റ് സില്‍വര്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

Realme C31 സവിശേഷതകള്‍
  • 6.52 ഇഞ്ചിന്റെ HD LCD ഡിസ്‌പ്ലെയാണ് റിയല്‍മി സി31ന് നല്‍കിയിരിക്കുന്നത്. 60 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. 1700x 720 പിക്‌സലാണ് ഡിസ്‌പ്ലെയുടെ റെസല്യൂഷന്‍. യുണിസോക്ക് T612 ഒക്ടാകോര്‍ പ്രൊസസര്‍ ആണ് ഫോണിന്റെ കരുത്ത്.
  • 1.82 ഹെര്‍ട്‌സ് വീതമാണ് ഫോണിന്റെ പ്രൈമറി , സെക്കന്‍ഡറി ക്ലോക്ക് സ്പീഡ്. 32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട് ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിലെത്തുന്ന ഫോണ്‍ 1 ടിബിയുടെ എസ്ഡികാര്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യും.
  • 13 എംപിയുടെ പ്രധാന ക്യാമറ, 2 എംപിയുടെ മാക്രോ ക്യാമറ, 0.3 എംപിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലെന്‍സ് എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണിന്. 5 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ആന്‍ഡ്രോയിഡ് 11ല്‍ ആണ് റിയല്‍മി സി11 പ്രവര്‍ത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ആയാണ് ഫിംഗര്‍ പ്ലിന്റ് സെന്‍സറിന്റെ സ്ഥാനം. 5000 എംഎഎച്ചിന്റേതാണ് ബാറ്ററി.


Related Articles
Next Story
Videos
Share it