പുതിയ ഫോണ്‍ മേടിക്കാന്‍ ഒരുങ്ങുകയാണോ..റിയല്‍മി GT Neo 3T എത്തി
റിയല്‍മിയുടെ GT Neo 3T ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 29,999 രൂപയാണ് ബേസ് മോഡലിന്റെ ( 6 GB RAM+ 128 GB Storage) വില. 8 ജിബി റാമും 128 സ്‌റ്റോറേജുമുള്ള വേരിയന്റ് 31,999 രൂപയ്ക്ക് ലഭിക്കും. ടോപ്-എന്‍ഡ് മോഡലിന്റെ (8 GB RAM + 256 GB Storage) വില 33,999 രൂപയാണ്. സെപ്റ്റംബര്‍ 23ന് ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയിലൂടെ ഫോണിന്റെ വില്‍പ്പന ആരംഭിക്കും. ഡാഷ് യെല്ലോ, ഡ്രിഫ്റ്റിംഗ് വൈറ്റ്, ഷേഡ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ റിയല്‍മി ജിടി നിയോ 3ടി വാങ്ങാം.
Realme GT Neo 3T സവിഷേതകള്‍
6.62 ഇഞ്ചിന്റെ ഫുള്‍-എച്ച്ഡി+ E4 AMOLED ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസി പ്രൊസസറാണ് ഈ റിയല്‍മി ഫോണിന്റെ കരുത്ത്.ഡൈനാമിക് റാം എക്‌സ്പാന്‍ഷന്‍ ഫീച്ചര്‍ ഉപയോഗിത്ത് ഫോണിന്റെ റാം സൈസ് 5 ജിബി വരെ വര്‍ധിപ്പിക്കാം.
ഗെയിമിംഗ് സമയത്തെ ഹീറ്റിംഗ് കുറയ്ക്കാനായി സ്റ്റീല്‍ വേപ്പര്‍ കൂളിംഗ് സിസ്റ്റവും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 64 എംപിയുടെ പ്രധാന ക്യാമറ, 8 എംപിയുടെ അള്‍ട്രാ വൈഡ് , 2 എംപിയുടെ മാക്രോ സെന്‍സര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 80 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 194.5 ഗ്രാമാണ് ഫോണിന്റെ ഭാരം.