റിയല്‍മിയുടെ നാര്‍സോ എന്‍55 ഇന്ത്യയില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി നാര്‍സോ ശ്രേണിയിലെ പുത്തന്‍ 4ജി മോഡലായ എന്‍ 55 വിപണിയിലിറക്കി. 4ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 6ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും എന്നിങ്ങനെ രണ്ട് പതിപ്പുകളുണ്ട്. പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് നിറഭേദങ്ങളില്‍ ലഭിക്കും. 4ജിബി റാം മോഡലിന് 10,999 രൂപയും 6ജിബി മോഡലിന് 12,999 രൂപയുമാണ് വില.

90 ഹെട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഐ.പി.എസ് ഡിസ്‌പ്ലേയാണുള്ളത്. ഗെയിമുകളും വീഡിയോകളും ആസ്വദിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ വലിയ സ്‌ക്രീന്‍. മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണുള്ളത്. ആന്‍ഡ്രോയിഡ് 13ല്‍ അധിഷ്ഠിതമാണ് യു.ഐ 4.0 ഓപ്പറേറ്റിംഗ് സംവിധാനം.
പിന്നില്‍ 64 എം.പി ക്യാമറയും രണ്ട് എം.പി ഡെപ്ത്ത് സെന്‍സര്‍ ക്യാമറയും ഇടംനേടിയിട്ടുണ്ട്. 8 എം.പിയാണ് സെല്‍ഫി ക്യാമറ. 33 വാട്ട്‌സ് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിംഗ് പിന്തുണയുള്ളതാണ് 5,000 എം.എ.എച്ച് ബാറ്ററി. 29 മിനുട്ടില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാമെന്ന് റിയല്‍മി അവകാശപ്പെടുന്നു. 7.89 എം.എം അള്‍ട്രാ സ്ലിം പ്രൈം ഡിസൈന്‍ ഫോണിന്റെ ആകര്‍ഷണമാണ്. ഡ്യുവല്‍-സിം സൗകര്യമുള്ള ഫോണിന്റെ വശത്താണ് ഫിംഗര്‍പ്രിന്റ് ലോക്ക് ഉള്ളത്.
Related Articles
Next Story
Videos
Share it