പോക്കറ്റ് കീറില്ല, ഞൊടിയിടയില്‍ ചാര്‍ജിംഗ്; ഞെട്ടിക്കാന്‍ റിയല്‍മീയുടെ 2 മോഡലുകള്‍ വരുന്നു

ഇന്ത്യന്‍ വിപണിയില്‍ പുതിയ രണ്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ റിയല്‍മീ. വിലയില്‍ കുറവുണ്ടെങ്കിലും എല്ലാവിധ ആഡംബരങ്ങളും ഒത്തുചേരുന്ന 5ജി ഫോണെന്ന വിശേഷണത്തോടെയാണ് റിയല്‍മീ സി65 5ജി ഫോണ്‍ എത്തുന്നത്. 10,000 രൂപയില്‍ താഴെയാകും ഇതിനു വിലയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
റിയല്‍മീ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ നര്‍സോ 70എക്‌സ് പ്രോ ആണ്. ഈ മാസം 24 മുതല്‍ ആമസോണിലും റിയല്‍മീ ഓണ്‍ലൈനിലും ഈ മോഡല്‍ ലഭ്യമാകും. സി65 5ജി പുറത്തിറക്കുന്ന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

സി65 5ജി ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും 10,000 രൂപയില്‍ താഴെയായിരിക്കും വിലയെന്ന് സൂചന നല്‍കിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ 5ജി ഫോണ്‍ എന്ന വിശേഷണത്തോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വലിയ ചലനമുണ്ടാക്കാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

ഉപയോക്താക്കളെ കൈയിലെടുക്കാന്‍
വേഗത്തില്‍ ചാര്‍ജ് ചെയ്യാമെന്നതാണ് പുതിയ മോഡലുകളുടെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ ഉപയോക്താക്കള്‍ ചാര്‍ജിംഗ് വളരെ വേഗത്തില്‍ ചെയ്യാന്‍ പറ്റുന്ന മോഡലുകളോട് കൂടുതല്‍ പ്രിയം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ മോഡലുകള്‍ വരുന്നത്. നേരത്തെ ഈ മോഡലിന് 12,000 മുതല്‍ 15,000 രൂപ വരെ വിലയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
വില കുറച്ച് കൂടുതല്‍ വില്‍ക്കുന്നതിലൂടെ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനി. 4ജിബി, 6ജിബി, 8ജിബി വേരിയന്റുകളിലാകും ഈ മോഡല്‍ ഇറങ്ങുക. വിവിധ മോഡലുകള്‍ക്കായി 15,000 രൂപ വരെ വിലവരും. ഈ വര്‍ഷം ഇതുവരെ 6 മോഡലുകളാണ് റിയല്‍മീ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കിയത്. റിയല്‍മീ12 പ്രോയും റിയല്‍മീ12 പ്രോപ്ലസും ആയിരുന്നു ആദ്യം പുറത്തിറക്കിയത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it