Begin typing your search above and press return to search.
ലോകത്തേറ്റവും വേഗതയുള്ള ഫോൺ! ആ റെക്കോർഡും ഷവോമിക്ക് തന്നെ
വൺ പ്ലസ് 7 പ്രോയെ പിന്തള്ളി ലോകത്തേറ്റവും വേഗതയേറിയ ഫോണെന്ന സ്ഥാനം ഷവോമിയുടെ റെഡ്മി K20 പ്രോ സ്വന്തമാക്കി. ജൂലൈ ആദ്യ പകുതിയിൽ ഫോൺ ഇന്ത്യയിലെത്തും.
ചൈനീസ് സോഫ്റ്റ് വെയർ ടൂളായ ആൻടുടു (AnTuTu) ബെഞ്ച്മാർക്കിൽ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയതോടെയാണ് K20 പ്രോ ഏറ്റവും വേഗതയുള്ള ഫോണെന്ന സ്ഥാനം നേടിയത്.
ആൻടുടു ബെഞ്ച്മാർക്ക് 7 ടെസ്റ്റിൽ 388,803 പോയ്ന്റാണ് K20 പ്രോ നേടിയത്. വൺ പ്ലസ് 7 പ്രോയുടെ സ്കോർ 369,873 ആയിരുന്നു. റെഡ്മി K20, K20 പ്രോ മോഡലുകൾക്ക് 30,000 രൂപയ്ക്ക് താഴെയായിരിക്കും വില.
50,000 രൂപയ്ക്ക് മുകളിലുള്ള സാംസംഗ് ഗാലക്‌സി S10, വൺ പ്ലസ് 7 പ്രോ, വാവേ P30, ഓപ്പോ റെനോ 10x സൂം എഡിഷൻ എന്നിവയോട് മത്സരിക്കാൻ പോന്ന ഫീച്ചറുകളുമായി ഈ ബജറ്റ് ഫോണിന്റെ വരവ്.
സവിശേഷതകൾ
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 855
- 6.39 ഇഞ്ച് ഫുൾ സ്ക്രീൻ ഡിസ്പ്ലേ
- 20MP പോപ്-അപ്പ് ഫ്രണ്ട് കാമറ
- പിൻഭാഗത്ത് 48MP ട്രിപ്പിൾ കാമറ സെറ്റപ്പ്
Next Story
Videos