Begin typing your search above and press return to search.
ആദ്യ ലാപ്ടോപ്പ് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ച് റെഡ്മി, സവിശേഷതകളും അറിയാം
തങ്ങളുടെ ആദ്യ ലാപ്ടോപ്പ് സീരീസ് ഇന്ത്യയിലെത്തിച്ച് റെഡ്മി. ചൈനയില്‍ രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച റെഡ്മി ബുക്ക് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ലക്ഷ്യം വെച്ചാണ് ചൈനീസ് നിര്‍മാതാക്കള്‍ ഇന്ത്യയിലും അവതരിപ്പിച്ചത്. റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് റെഡ്മിബുക്ക് പുറത്തിറക്കിയിട്ടുള്ളത്. ഇന്റലിന്റെ 11 -മത് ജെന്‍ ടൈഗര്‍ ലേക്ക് പ്രോസസറുകളാണ്
പുതിയ റെഡ്മിബുക്ക് സീരീസ് ലാപ്ടോപ്പുകളില്‍ പ്രവര്‍ത്തിക്കുന്നത്.
റെഡ്മിബുക്ക് സീരീസിന്റെ രണ്ട് വേരിയന്റുകളും ഇന്ത്യയില്‍ ലഭ്യമാകും. ചാര്‍ക്കോള്‍ ഗ്രേ കളറിലെത്തുന്ന റെഡ്മിബുക്ക് പ്രോയുടെ വില 49,999 രൂപയാണ്. എച്ച്ഡിഎഫ്സി ബാങ്ക് വഴി 3,500 രൂപ വരെ ഇളവും ലാപ്ടോപ്പ് വാങ്ങുമ്പോള്‍ ലഭിക്കും. 256 ജിബി അല്ലെങ്കില്‍ 512 ജിബി മെമ്മറി ഓപ്ഷനുകളോടെയാണ് റെഡ്മിബുക്ക് ഇ- ലേണിംഗ് എഡിഷനെത്തുന്നത്. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ 256 ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 512 ജിബി വേരിയന്റിന് 44,999 രൂപയാണ് വില. എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ എന്നിവ വഴി വാങ്ങുന്നവര്‍ക്ക് കമ്പനി 2500 രൂപയുടെ കിഴിവ് നല്‍കും. ആഗസ്റ്റ് 6 മുതല്‍ ഉച്ചയ്ക്ക് 12 മണിക്ക് mi.com, Flipkart, Mi Home തുടങ്ങിയവയിലൂടെ ഓണ്‍ലൈനായി റെഡ്മിബുക്ക് സ്വന്തമാക്കാവുന്നതാണ്.
8 ജിബി ഡിഡിആര്‍ 4 റാമാണ് റെഡ്മിബുക്കിലുള്ളത്. ലാപ്ടോപ്പിന് ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ലാപ്ടോപ്പില്‍ 15.6 ഇഞ്ച് ഫുള്‍എച്ച്ഡി+ ഡിസ്പ്ലേയാണുള്ളത്. 1.8 കിലോഗ്രാമാണ് ലാപ്‌ടോപ്പിന്റെ ഭാരം.
Next Story
Videos