ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഗെയിം കണ്‍ട്രോളര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

ഇന്ത്യന്‍ വിപണിയില്‍ ആദ്യ ഗെയിം കണ്‍ട്രോളര്‍ (Jio Game Controller) അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എത്തുന്ന ജിയോയുടെ ഈ വയര്‍ലെസ് ഗെയിം കണ്‍ട്രോളറിന് 3,499 രൂപയാണ് വില. ജിയോയുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മോഡല്‍ 164.71 രൂപ മുതലുള്ള വിവിധ ഇഎംഐ നിരക്കുകളിലും ലഭ്യമാണ്.

ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, സ്മാര്‍ട്ട് ടിവി എന്നിവയില്‍ ജിയോ ഗെയിം കണ്‍ട്രോളര്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം. ബെസ്റ്റ് ഗെയിമിംഗ് എക്‌സ്പീരിയന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് ക്ണ്‍ട്രോളര്‍ ജിയോ സെറ്റ്-ടോപ്-ബോക്‌സിനോടൊപ്പം ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു.

മൈക്രോ യുഎസ്ബി പോര്‍ട്ട് ചാര്‍ജിംഗ് നല്‍കിയിരിക്കുന്ന ഡിവൈസ് 8 മണിക്കൂര്‍വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കും. ബ്ലൂടൂത്ത് v4.1 ടെക്‌നോളജിയില്‍ എത്തുന്ന കണ്‍ട്രോളറിന്റെ വയര്‍ലെസ് റേഞ്ച്‌ 10 മീറ്റര്‍ വരെ ആണ്. 8-direction arrow button ഉള്‍പ്പടെ 20 ബട്ടണ്‍ ലേഔട്ടുകളാണ് കണ്‍ട്രോളറിന് നല്‍കിയിരിക്കുന്നത്. 200 ഗ്രാമാണ് ജിയോ ഗെയിം കണ്‍ട്രോളറിന്റെ ഭാരം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it