

റിലയന്‍സിന്റെ ഏറ്റവും പുതിയ അതിവേഗ ഇന്റര്‍നെറ്റ് പദ്ധതിയായായ ജിയോ ജിഗാ ഫൈബര്‍ സേവനം നേടാന്‍ താല്പര്യമുള്ളവര്‍ക്കായി ഓഗസ്റ്റ് 15 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.
മൈ ജിയോ ആപ്പിലൂടെയോ Jio.com എന്ന വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും.
[embed]https://www.youtube.com/watch?v=wTvF1QbJo34[/embed]
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ആദ്യം ബുക്ക് ചെയ്തവര്‍ക്കായി മുന്‍ഗണനാ ക്രമത്തില്‍ സേവനം എത്തിക്കും. എന്നാല്‍ ഉപഭോക്താക്കളുടെ താമസ സ്ഥലത്തിനനുസരിച്ച് സേവനം ലഭ്യമായിത്തുടങ്ങുന്ന സമയത്തില്‍ വ്യത്യാസമുണ്ടാകും.
വിലയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 500 മുതലുള്ള പ്ലാനുകള്‍ കമ്പനി അവതരിപ്പിക്കും. അങ്ങെനെയെങ്കില്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് സേവങ്ങളുടെ നിരക്കിനേക്കാള്‍ 50 ശതമാനം കുറവായിരിക്കും റിലയന്‍സ് ഈടാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine