39 രൂപ മുതല്‍ അന്താരാഷ്ട്ര കോളിംഗ് പായ്ക്കുകളുമായി ജിയോ, 21 രാജ്യങ്ങൾ, ഗള്‍ഫിലേക്കുളള നിരക്കുകള്‍ ഇങ്ങനെ

റിലയൻസ് ജിയോ 21 രാജ്യങ്ങൾക്കായി പുതിയ ഇന്റർനാഷണൽ സബ്‌സ്‌ക്രൈബർ ഡയലിംഗ് (ഐ.എസ്‌.ഡി) റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 39 രൂപ മുതല്‍ 99 രൂപ വരെയുളള ഐ.എസ്‌.ഡി റീചാർജ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനുകൾ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ലഭ്യമാണ്.
ഈ പ്ലാനില്‍ കോളിംഗ് ആനുകൂല്യങ്ങൾ മാത്രമാണ് ഉൾപ്പെടുന്നത്. പ്ലാനുകളില്‍ ഡാറ്റയോ ഇന്റർനെറ്റ് ആനുകൂല്യങ്ങളോ ലഭ്യമല്ല. യു.എസ്.എ യിലേക്കും കാനഡയിലേക്കും ചെയ്യാവുന്ന അന്താരാഷ്ട്ര കോളുകൾ 39 രൂപ നിരക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 30 മിനിറ്റ് കോളിംഗ് സമയമാണ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്.

എത്ര തവണ വേണമെങ്കിലും റീചാർജ് ചെയ്യാം

അന്താരാഷ്ട്ര തലത്തിൽ ഷോർട്ട് കോളുകൾ മാത്രം വിളിക്കുന്നവർക്കും, അവയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കും ഈ പ്ലാനുകൾ ഉപയോഗപ്രദമാണ്. ഒരു പ്ലാൻ ഉപയോഗിച്ച് ഒരു ഉപയോക്താവിന് അവരുടെ നമ്പർ എത്ര തവണ വേണമെങ്കിലും റീചാർജ് ചെയ്യാവുന്നതാണ്. എല്ലാ പായ്ക്കുകളും ഏഴ് ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്.
സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോംഗ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് കോളുകൾ വിളിക്കുന്നവര്‍ 59 രൂപയ്ക്കാണ് ചാര്‍ജ് ചെയ്യേണ്ടത്. 15 മിനിറ്റാണ് പ്ലാനില്‍ നല്‍കുന്ന കോളിംഗ് സമയം.

ഗള്‍ഫിലേക്കുളള നിരക്കുകള്‍

ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിളിക്കുന്നതിന് 15 മിനിറ്റിന് 69 രൂപയാണ് നിരക്ക്. യു.കെ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ കോളുകൾ വിളിക്കാൻ വരിക്കാർ 79 രൂപയുടെ റീചാർജ് പ്ലാനാണ് ഉപയോഗപ്പെടുത്തേണ്ടത്. ഇത് 10 മിനിറ്റ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു.
89 റീചാർജ് പായ്ക്കില്‍ ചൈന, ജപ്പാൻ, ഭൂട്ടാൻ എന്നീ രാജ്യങ്ങളാണ് ഉൾക്കൊള്ളുന്നത്. 15 മിനിറ്റ് കോൾ ടൈം വാഗ്ദാനം ചെയ്യുന്നു. യു.എ.ഇ, സൗദി അറേബ്യ, തുർക്കി, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ കോളുകൾ വിളിക്കാൻ ഉപയോക്താക്കൾ 99 രൂപ പായ്ക്ക് ആണ് തിരഞ്ഞെടുക്കേണ്ടത്. ഇത് 10 മിനിറ്റ് കോൾ സമയം വാഗ്ദാനം ചെയ്യുന്നു.
ഉപയോക്താക്കൾക്ക് അവർ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പണം നൽകി റീചാര്‍ജ് ചെയ്യാമെന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത.
Related Articles
Next Story
Videos
Share it