മൂന്നാഴ്ചയ്ക്കുള്ളില്‍ മൂന്ന് വമ്പന്‍ നിക്ഷേപങ്ങള്‍ ; റിലയന്‍സ് ജിയോയില്‍ 11,367 കോടിയിറക്കി വിസ്ത ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ്

ഫേസ്ബുക്കിനും സില്‍വര്‍ ലേക്കിനും പിന്നാലെ അമേരിക്കന്‍ കമ്പനിയായ വിസ്ത ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് റിലയന്‍സ് ജിയോയില്‍ നിക്ഷേപമിറക്കുന്നു. 11,367 കോടി രൂപയാണ് വിസ്ത ഈ ടെക്‌നോളജി പ്ലാറ്റ്‌ഫോമിലേക്ക് ഇറക്കുന്നത്. ഇതിലൂടെ 2.32ശതമാനം ഉടമസ്ഥാവകാശം ആണ് വിസ്തയ്ക്ക് ലഭിക്കുന്നത്. വിസ്തയുടെ നിക്ഷേപം കൂടെ പരിഗിക്കുമ്പോള്‍ നിക്ഷേപക സ്ഥാപനങ്ങളില്‍നിന്നായി ജിയോ സമാഹരിച്ചത് 60,596.37 കോടി രൂപയായി.

സോഫ്‌റ്റ്വെയറുകള്‍, ഡാറ്റ, ടെക്‌നോളജി എന്നിവയിലൂടെ കാലഘട്ടത്തിനനുസരിച്ച് വ്യാവസായിക മേഖലയെ സഹായിക്കുന്ന അമേരിക്ക ആസ്ഥാനമായുള്ള ആഗോള നിക്ഷേപ സ്ഥാപനമാണ് വിസ്ത. വിസ്റ്റയ്ക്ക് 57 ബില്യണ്‍ ഡോളറിലധികം ക്യുമുലേറ്റീവ് ക്യാപിറ്റല്‍ കമ്മിറ്റ്‌മെന്റുകളുണ്ട്.

എന്റര്‍പ്രൈസ് സോഫ്‌റ്റ്വെയറില്‍ മാത്രം 20 വര്‍ഷത്തെ നിക്ഷേപ പരിചയമാണ് വിസ്തയ്ക്കുള്ളത്. ജിയോയിലേക്ക് ആഗോളതലത്തില്‍ മൂല്യമുള്ള കമ്പനിയായ വിസ്തയെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടനാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

നേരത്തെ റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികളില്‍ ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. 43,574 കോടി രൂപയുടേതായിരുന്നു ഈ ഇടപാട്. തുടര്‍ന്ന്, പ്രമുഖ അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി ഭീമനായ സില്‍വര്‍ ലേക്ക് ജിയോ പ്ലാറ്റ്ഫോമിലെ ഒരു ശതമാനം ഓഹരി സ്വന്തമാക്കി. 5,655 കോടി രൂപയാണ് സില്‍വര്‍ ലേക്ക് ഓഹരിയുടെ മൂല്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it