

ഇന്ത്യയില്‍ ആദ്യമായി ഒരു ഷോറൂം മാനേജറായി റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നത്.
അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റോബോട്ടിക് ഇന്ററാക്ടീവ് സര്‍വീസ് അസിസ്റ്റന്റ് (റിസ) എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മുനുഷ്യ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ റോബോട്ടിന് പേര് നല്‍കിയിരിക്കുന്നതോ ‘റോയ’ എന്നും.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് ആറു മാസം കൊണ്ടാണ് റോയയെ വികസിപ്പിച്ചെടുത്തതെന്ന് റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ കെ മുജീബ് റഹ്മാന്‍ പറഞ്ഞു.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ നടന്ന രാജ്യാന്തര ഐടി മേളയായ ജൈടെക്‌സില്‍ റോയയെ പ്രദര്‍ശിപ്പിച്ചിരുന്നു. നിര്‍മിത ബുദ്ധിയുടെയും അതുപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സംയോജനമാണ് റോയ.
നിര്‍മാണത്തിലെ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ കമ്പനികളിലൊന്നായ പാങ്കോലില്‍ റോബോട്ട് കോര്‍പ്പറേഷനാണ് റോബോട്ടിന്റെ ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തല പൂര്‍ണമായും കോഴിക്കോട് വച്ച് നിര്‍മ്മിക്കുകയും മറ്റ് ശരീരഭാഗങ്ങള്‍ പാങ്കോലില്‍ റോബോര്‍ട്ട് കോര്‍പ്പറേഷന്റെ ചൈനയിലെ ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുകയുമായിരുന്നു. ഇതിന് ആവശ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും മറ്റ് സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളുമാണ് ഫ്‌ള്യൂ അപ് ടെക്‌നോളജിസ് നിര്‍മിച്ചിത്. ത്രിഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, വെര്‍ച്വല്‍ അസിസ്റ്റന്റ്, ചാറ്റ് ബോട്ടുകള്‍ തുടങ്ങി നിരവധി സാങ്കേതിക വിദ്യകളുടെ സംയോജനമാണ് റോയ എന്ന ഈ റോബോട്ട്.
Read DhanamOnline in English
Subscribe to Dhanam Magazine