സാംസസങ്ങ് ഗ്യാലക്‌സി F42 5G എത്തി, കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരം

സാംസസങ്ങ് ഗ്യാലക്‌സി F42 5G ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഉത്സവ സീസണില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് കൊറിയന്‍ കമ്പനിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ഇന്നലെയും സാംസങ്ങ് പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തിച്ചിരുന്നു.

6 ജിബി റാമിന്റെയും 8 ജിബി റാമിന്റെയും രണ്ട് വേരിയന്റുകളിലാണ് ഗ്യാലക്‌സി f42 5g എത്തുന്നത്. രണ്ട് വേരിയന്റുകളുടെയും ഇന്റേണല്‍ സ്റ്റോറേജ് 128 ജിബി ആണ്. 6 ജിബി റാം മോഡലിന് 20,999 രൂപയും 8 ജിബിയുടേതിന് 22999 രൂപയുമാണ് വില.
ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ സെയിലിന്റെ ഭാഗമായി ഇരു വേരിയന്റുകളും യഥാക്രമം 17999, 19999 എന്നിങ്ങനെ വിലകളില്‍ ലഭ്യമാകുമെന്നാണ് വിവരം. കൂടാതെ പഴയ ഫോണുകള്‍ക്ക് 15000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നകുന്നുണ്ട്. ഓക്ടോബര്‍ മൂന്ന് മുതലാണ് വില്‍പന ആരംഭിക്കുന്നത്. സാംസങ്ങിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും മറ്റ് റീട്ടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭിക്കും.
Samsung Galaxy F42 5G സവിശേഷതകള്‍
6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ സാംസങ്ങ് ഫോണുകളിലെ സ്ഥിരം സാന്നിധ്യമായ അമോള്‍ഡ് ഡിസ്‌പ്ലെ ഈ മോഡലില്‍ ലഭ്യമല്ല. വാട്ടര്‍നോച്ച് സ്‌റ്റൈലില്‍ എത്തുന്ന ഫോണിന് 90hz ആണ് റിഫ്രഷ് റേറ്റ്. മീഡിയാടെക്കിന്റെ ഡൈമണ്‍സിറ്റി 700 SoC പ്രൊസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്.
64 എംപിയുടെ പ്രൈമറി സെന്‍സര്‍, 5 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 2 എംപിയുടെ ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പാണ് സാംസങ്ങ് ഗ്യാലക്‌സി F42 5G യില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹൈപ്പര്‍ ലാപ്‌സ്, ഫൂഡ് മോഡ്, നൈറ്റ് മോഡ്, പ്രൊ മോഡ് എന്നീവയും ക്യാമറ സപ്പോര്‍ട്ട് ചെയ്യും. 8 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
സൈഡ് മൗണ്ടഡ് ആണ് ഫിംഗര്‍ പ്രിന്റെ സെന്‍സര്‍. 15 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നകിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത സാംസങ്ങിന്റെ ui 3.1 ഒഎസിലാണ് ഫോണ്‍ എത്തുന്നത്.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it