സാംസംഗ് ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ Galaxy A03 Core വിപണിയിൽ; സവിശേഷതകള്‍ അറിയാം

സാംസംഗിൻ്റെ ഏറ്റവും പുതിയ ബജറ്റ് സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ Galaxy A03 Core ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയും റീട്ടെയില്‍ ഷോപ്പുകളിലൂടെയും ഫോണ്‍ വാങ്ങാം. 2 ജിബി റാമും 32 ജിബി സ്‌റ്റോറേജുമായി എത്തുന്ന ഫോണിന് 7,999 രൂപയാണ് വില. ബ്ലാക്ക്,ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Galaxy A03 Core സവിശേഷതകള്‍
  • 5000 എംഎഎച്ചിൻ്റെ ബാറ്ററിയാണ് ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണിൻ്റെ ഏറ്റവും വലിയ സവിശേഷത. 6.5 ഇഞ്ചിൻ്റെ എച്ച്ഡി പ്ലസ് എല്‍സിഡി ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലെയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. Unisoc SC9863A ഒക്ടാകോര്‍ പ്രൊസസറിലാണ് ഫോണ്‍ എത്തുന്നത്.
  • ആന്‍ഡ്രോയിഡ് 11ൻ്റെ ഗോ എഡീഷനാണ് ഫോണിൻ്റെ ഒഎസ്. 8 എംപിയുടേതാണ് പ്രധാന ക്യാമറ. 5 എംപിയുടെ സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 tb വരെ മെമ്മറി വര്‍ധിപ്പിക്കാം. ഡ്യുവല്‍ നാനോ സിമ്മുകള്‍ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. 211 ഗ്രാമാണ് ഫോണിൻ്റെ ഭാരം





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it