

സാംസംഗിന്റെ എ സീരീസിലെ ഏറ്റവും പുതിയ ഫോണ്‍ Samsung galaxy A03 അവതരിപ്പിച്ചു. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലെയാണ് ഫോണിന്. 3ജിബി റാം + 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം + ജിബി സ്‌റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് galaxy A03 എത്തുന്നത്. ബ്ലാക്ക്, ബ്ലൂ, റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും
ഫോണിന് കരുത്ത് പകരാന്‍ ഒക്ടാകോര്‍ പ്രൊസസര്‍ ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഏത് കമ്പനിയുടെ പ്രൊസസര്‍ ആണെന്ന് സാംസംഗ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തിറങ്ങിയ galaxy A03s മോഡലിന് മീഡിയ ടെക്കിന്റെ പ്രൊസസര്‍ ആയിരുന്നു. ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് A03ക്ക് നല്‍കിയിരിക്കുന്നത്. 48 എംപിയാണ് പ്രധാന ക്യാമറ. 2 എംപിയുടെ ഡെപ്ത് സെന്‍സറും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 5 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ചിന്റേതാണ് ബാറ്ററി.
ഫോണിന്റെ വില, എന്ന് വില്‍പ്പന ആരംഭിക്കും തുടങ്ങിയ കാര്യങ്ങള്‍ സാംസംഗ് പുറത്ത് വിട്ടിട്ടില്ല. ഇതേ സീരീസിന്റെ ഭാഗമായി ഇറങ്ങിയ A03s 3ജിബി + 32 ജിബി മോഡലിന് 11499 രൂപയാണ് വില. ട്രിപിള്‍ ക്യമാറ സെറ്റപ്പിലെത്തിയ A03sനെക്കാള്‍ വിലക്കുറവായിരിക്കും A03ക്ക്. ഒരു പക്ഷെ 1000 രൂപയ്ക്ക് താഴെയുള്ള ബജറ്റ് സെഗ്മെന്റ് വിഭാഗത്തിലായിരിക്കും Samsung galaxy A03എത്തുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine