സാംസംഗ് ഗാലക്സി എഫ് 14 5ജി അടുത്ത ആഴ്ച, വില 15,000 ല്‍ താഴെ

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയുള്ള സാംസംഗ് ഗാലക്സി എഫ് 14 5ജി സ്മാര്‍ട്ട്ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ വില 15,000 രൂപയില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഒക്ടാ-കോര്‍ പ്രോസസര്‍

6000mAh ബാറ്ററിയും മികച്ച പ്രകടനം നല്‍കുന്ന 5 nm എക്സിനോസ് ചിപ്സെറ്റും ഉള്‍പ്പെടെ നിരവധി സവിശേഷതകളുമായാണ് സാംസംഗ് ഗാലക്സി എഫ് 14 5ജി എത്തുന്നതെന്ന സൂചനയുണ്ട്. എക്സിനോസ് 1330 എന്ന സാംസംഗിന്റെ പുതിയ 5nm ചിപ്സെറ്റ് മള്‍ട്ടി-ടാസ്‌ക്കുകള്‍ ചെയ്യുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. കൂടാതെ ഇത് വേഗതയേറിയതും ദൈര്‍ഘ്യമേറിയതുമായ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്ന ഒരു ഒക്ടാ-കോര്‍ പ്രോസസറാണ്.

എഫ് സീരീസില്‍ രണ്ടാമന്‍

ഈ വര്‍ഷം സാംസംഗ് ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ എഫ് സീരീസ് സ്മാര്‍ട്ട്ഫോണായിരിക്കും ഗാലക്സി എഫ് 14 5ജി. കമ്പനി നേരത്തെ ജനുവരിയില്‍ ഗാലക്സി എഫ്04 പുറത്തിറക്കിയിരുന്നു. കമ്പനി രണ്ട് പുതിയ എ സീരീസ് സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി എ 34 5ജി, ഗാലക്സി എ 54 5ജി എന്നിവ ഈ ആഴ്ച രാജ്യത്ത് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Articles
Next Story
Videos
Share it