ഒന്നല്ല, രണ്ടല്ല, മൂന്ന് പുതിയ ഫോണുകളുമായി സാംസംഗ്‌

സാംസംഗിന്റെ ഗാലക്​സി സീരിസിൽ മൂന്ന്​ ​പുതിയ സ്​മാർട്ട്​ഫോണുകൾ കൂടി. എസ്​ 10, എസ്​ 10 പ്ലസ്​, എസ്​ 10 ഇ എന്നിവയാണ് അവതരിപ്പിച്ചത്. ഇതിനൊപ്പം എസ്​ 10ന്റെ 5 ജി വേരിയന്റും കമ്പനി പ്രഖ്യാപിച്ചു. ഇത് അടുത്ത വർഷം എത്തും.

ഗാലക്​സി S10

  • 6.1 QHD + ഇൻഫിനിറ്റി ഒ ഡിസ്​പ്ലേ. സാംസങിന്റെ ഭാഷയിൽ പറഞ്ഞാൽ ഡൈനാമിക്​ അമലോഡ്​ ഡിസ്​പ്ലേ
  • ഗൊറില്ല ഗ്ലാസ്​ 6 സുരക്ഷ
  • സ്​നാപ്​ഡ്രാഗൺ 855 പ്രൊസസർ (ഇന്ത്യയിൽ എക്​സിനോസ്​ 9820 ചിപ്പായിരിക്കും)
  • 8GB RAM മുള്ള ഫോണിന് 2 വേരിയൻറുകൾ: ഒന്ന് 128GB സ്റ്റോറേജ് ഉള്ളത്, മറ്റൊന്ന് 512 GB
  • 3,400mAh ബാറ്ററി
  • മൂന്ന്​ പിൻകാമറകൾ: 12 മെഗാപിക്​സൽ വൈഡ്​ ആംഗിൾ ലൈൻസ്​, 12 മെഗാപിക്​സൽ ടെലിഫോട്ടോ ലെൻസ്​, 16 മെഗാപിക്​സൽ അൾട്രാ വൈഡ്​ ആംഗിൾ ലെൻസ്​
  • സെൽഫി കാമറ: 10 മെഗാപിക്​സൽ
  • വയർലെസ്സ്​ ചാർജിങ്
  • 3.5mm ഹെഡ്‍ഫോൺ ജാക്ക്
  • വില 899.99 ഡോളർ (ഏകദേശം 64,200 രൂപ)

ഗാലക്​സി S10+

  • HDR10+ സപ്പോർട്ടോടുകൂടിയ 6.4 ഇഞ്ച്​ ഡിസ്​പ്ലേ
  • ക്വാൽകോം സ്​നാപ്​ഡ്രാഗൺ 855 പ്രൊസസർ, എക്​സിനോസ്​ 9820
  • 4,100mAh ബാറ്ററി
  • സെൽഫിക്കായി ഇരട്ട കാമറ, ബാക്കിയെല്ലാം S10 ന് സമാനമായ കാമറ സെറ്റപ്പ്
  • വയർലെസ്​ ചാർജിങ്​, ഇൻ ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ സെൻസർ
  • 8GB, 12GB RAM
  • 128GB, 512GB, 1TB സ്​റ്റോറേജ്
  • വില: $999.99 (ഏകദേശം 72,000 രൂപ)

ഗാലക്​സി S10e

  • 5.8 ഇഞ്ച്​ ഇൻഫിനിറ്റി-ഒ ഡിസ്​പ്ലേ
  • സ്​നാപ്​ഡ്രാഗൺ 855 പ്രൊസസർ. ഇന്ത്യയിൽ എക്​സിനോസ്​ 9820
  • 3,100mAh ബാറ്ററി
  • പിൻഭാഗത്തെ കാമറ: 12 മെഗാപിക്​സൽ വൈഡ്​ ആംഗിൾ ലെൻസ്, 16 മെഗാപിക്​സൽ ഫിക്​സഡ്​ ഫോക്കസ്​ ലെൻസ്
  • സെൽഫി കാമറ: 10 മെഗാപിക്​സൽ
  • 6GB, 8GB RAM
  • 128GB, 512GB സ്റ്റോറേജ്
  • വില: $749.99 (ഏകദേശം 53,500 രൂപ)

https://youtu.be/sbQZ0Mrpp80

ഗാലക്‌സി S10 5G യ്ക്ക് പ്രോസസ്സിംഗ് പവർ മുകളിൽ പറഞ്ഞവയ്ക് സമാനമായിരിക്കുമെങ്കിലും 6.7-ഇഞ്ച് ഡിസ്‌പ്ലെ, കുറച്ചുകൂടി വലിയ 4,500mAh ബാറ്ററി, പിൻഭാഗത്ത് എക്സ്ട്രാ ToF (Time of Flight) കാമറ എന്നിവ ഉണ്ടായിരിക്കും.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Related Articles
Next Story
Videos
Share it