ഗ്യാലക്‌സി S21 FE 5G എത്തി ; സവിശേഷതകള്‍ അറിയാം

54,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
ഗ്യാലക്‌സി S21 FE 5G എത്തി ; സവിശേഷതകള്‍ അറിയാം
Published on

സാംസംഗിന്റെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി എസ് 21 എഫ്ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്. 6 ജിബി + 128 ജിബി മോഡലിന് 54,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 58,999 രൂപയുമാണ് വില.

ഗ്രാഫൈറ്റ്, ലാവെന്‍ഡര്‍, ഒലിവ്, വെള്ള നിറങ്ങളില്‍ ഫോണ്‍ വാങ്ങാം. ആമസോണ്‍, സാംസംഗ്.കോം എന്നിവയ്ക്ക് പുറമെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളിലും ഫോണ്‍ ലഭിക്കും. ജനുവരി 11 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്.

Samsung Galaxy S21 FE 5G സവിശേഷതകള്‍
  • 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡൈനാമിക് AMOLED 2x ഡിസ്പ്ലയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 120 Hz ആണ് റിഫ്രഷ് റേറ്റ്. സാംസംഗിന്റെ തന്നെ എക്‌സിനോസ് 2100 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്.
  • ട്രിപിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലാണ് ഗ്യാലക്‌സി എസ് 21 എഫ്ഇ എത്തുന്നത്. 12 എംപിയുടേതാണ് പ്രധാന ക്യാമറ. 8 എംപിയുടെ ടെലിഫോട്ടോ ഷൂട്ടറും 12 എംപിയുടെ അള്‍ട്രവൈഡ് ലെന്‍സും സാംസംഗ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 32 എംപിയുടേതാണ് സെല്‍ഫി ക്യാമറ.
  • samsung galaxy s21 fe 5g price in india specificationsആന്‍ഡ്രോയിഡ് 12 അധിഷ്ഠിതമായ സാംസംഗിന്റെ വണ്‍ യുഐ 4 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 25 വാട്ട് ചാര്‍ജിങ് പിന്തുണയ്ക്കുന്ന 4,500 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 15 വാട്ടിന്റെ വയര്‍ലെസ് ചാര്‍ജിങ്ങും ഗ്യാലക്‌സി എസ് 21 എഫ്ഇയില്‍ സാധ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com