

ബിസിനസ് ആവശ്യങ്ങള്‍ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത ഗാലക്‌സി ടാബ് ആക്ടീവ് 5 എന്റര്‍പ്രൈസ് എഡിഷന്‍ പുറത്തിറക്കി സാംസംഗ്. മിലിറ്ററി ഗ്രേഡ് സുരക്ഷ (MIL-STD-810H)യും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുള്ള ടാബിന് ഐ.പി 68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിംഗുമുണ്ട്. ആവശ്യമെങ്കില്‍ ഇളക്കി മാറ്റാവുന്ന (Replaceble) 5,050 എം.എ.എച്ച് ബാറ്ററിയാണ് ടാബിനുള്ളത്. ബാറ്ററിയില്ലാതെ നേരിട്ട് വൈദ്യുതിയില്‍ കണക്ട് ചെയ്താലും പ്രവര്‍ത്തിപ്പിക്കാനാകും. പുഷ് ടു ടാക്ക് സംവിധാനത്തിനായി പ്രത്യേകം കീയും ടാബിലുണ്ട്. ഐ.പി 68 റേറ്റിംഗുള്ള വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് എസ് പെനും (സാംസംഗ് ഡിവൈസുകളില്‍ ഉപയോഗിക്കുന്ന സ്‌റ്റൈലസ് പെന്‍) ടാബിനൊപ്പം ലഭിക്കും.
6ജി.ബി റാം, 128 ജി.ബി സ്റ്റോറേജുള്ള പതിപ്പിന് 49,999 രൂപ മുതലാണ് ഇന്ത്യയിലെ വില. 8 ജി.ബി റാം, 256 ജി.ബി സ്റ്റോറേജുള്ള പതിപ്പിന് 56,999 രൂപയും വിലയാകും. ഒരു ടെറാബൈറ്റ് (ടി.ബി) വരെ എസ്.ഡി കാര്‍ഡ് മുഖേന സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. സാംസംഗ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി നിലവില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബ്രിട്ടി വര്‍ക്ക്‌സ്, സെല്ലോ ഫോര്‍ വര്‍ക്ക്, ഗൂഗ്ള്‍ വര്‍ക്ക്‌സ്‌പേസ് തുടങ്ങിയ സോഫ്റ്റ്‌വെയറുകളും ടാബില്‍ ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവര്‍ഷത്തേക്ക് 4,515 രൂപ വിലയുള്ള നോക്‌സ് സ്യൂട്ട് എന്റര്‍പ്രൈസസ് സെക്യുരിറ്റി പ്ലാറ്റ്‌ഫോം സുരക്ഷയും സൗജന്യമായി നല്‍കുമെന്ന് സാംസംഗ് അറിയിച്ചിട്ടുണ്ട്.
120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റുള്ള 8 ഇഞ്ച് ടി.എഫ്.ടി എല്‍.സി.ഡി സ്‌ക്രീനാണ് ടാബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത 5എന്‍.എം ഒക്ടാകോര്‍ ചിപ്പ്‌സെറ്റാണ് ടാബിന്റെ തലച്ചോര്‍. വണ്‍ യു.ഐ 7ല്‍ അധിഷ്ഠിതമായ ആന്‍ഡ്രോയ്ഡ് 15 പതിപ്പിലാണ് ടാബ് പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയ്ഡ് 21 പതിപ്പ് വരെയുള്ള ഏഴ് വര്‍ഷത്തെ മേജര്‍ ഒ.എസ് അപ്‌ഡേറ്റും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ബാറ്ററിക്ക് 12 മാസവും ഡിവൈസിന് 36 മാസവുമാണ് സാംസംഗ് നല്‍കുന്ന വാറന്റി.
പിന്നില്‍ 13 മെഗാപിക്‌സലിന്റെ ക്യാമറയും എല്‍.ഇ.ഡി ഫ്‌ളാഷുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 5 മെഗാപിക്‌സലിന്റെ ക്യാമറയും ഉള്‍പ്പെടുത്തി. ഡോള്‍ബി അറ്റ്‌മോസിന്റെ സ്പീക്കറുകളാണ് ടാബിലുള്ളത്. ഏത് സാഹചര്യത്തിലും മികച്ച ഓഡിയോ ഔട്ട്പുട്ട് ഇതിലൂടെ ലഭിക്കുമെന്നാണ് സാംസംഗ് അവകാശപ്പെടുന്നത്. 5ജി സിം സപ്പോര്‍ട്ട് ചെയ്യും. 3.5 എം.എമ്മിന്റെ ഓഡിയോ ജാക്കും യു.എസ്.ബി ടൈപ്പ് സി 2.0 പോര്‍ട്ടും ടാബിലുണ്ട്. ഇത്രയൊക്കെ ഫീച്ചറുകള്‍ ഉണ്ടെങ്കിലും 433 ഗ്രാമാണ് ടാബിന്റെ ഭാരം.
വെഹിക്കിള്‍ ഓട്ടോമേഷന്‍, പൊതുസുരക്ഷ, പ്രതിരോധം, റീട്ടെയില്‍ കിയോസ്‌ക്ക്, ഫാക്ടറി ഫ്‌ളോറുകള്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, അപകടകരമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാനായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ആക്ടീവ് 5 ടാബുകള്‍. ദുര്‍ഘടമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന ഏത് ബിസിനസ് മേഖലയിലും ഇത് ഉപയോഗിക്കാമെന്ന് സാരം. സമാന ആവശ്യത്തിന് കഴിഞ്ഞ വര്‍ഷം എക്‌സ്‌കവര്‍7 (XCover7) സ്മാര്‍ട്ട് ഫോണും കമ്പനി പുറത്തിറക്കിയിരുന്നു.
Samsung introduces the rugged Galaxy Tab Active5 Enterprise Edition in India, featuring a user-replaceable 5,050mAh battery, MIL‑STD‑810H military-grade durability, 5G, IP68 protection, and seven years of Android upgrades — starting at ₹49,999.
Read DhanamOnline in English
Subscribe to Dhanam Magazine