Begin typing your search above and press return to search.
സാംസംഗ് മൊബൈലിന് തകര്‍പ്പന്‍ ദീപാവലി സെയിൽ
സാംസംഗ് മൊബൈലിന് 2022 ലെ ദീപാവലി സീസണ്‍ ഏറ്റവും മികച്ചതായി. മൊത്തം സ്മാര്‍ട്ട് ഫോണുകളുടെ വിറ്റുവരവ് 14,400 കോടി രൂപ. പില്‍ക്കാലത്ത് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മുന്നിരയിലായിരുന്നു സാംസംഗ് ചൈനീസ് ബ്രാന്‍ഡുകളായ ഒപ്പോ, വിവോ, ഷവോമി എന്നി ബ്രാന്‍ഡുകളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് എക്കാലത്തെയും ഉയര്‍ന്ന ദീപാവലി കാല വില്‍പ്പന ഈ വര്‍ഷം കൈവരിച്ചത് നടത്തിയത്.
ആകര്‍ഷകമായ തവണ വ്യവസ്ഥയില്‍ ഫോണുകള്‍ നല്‍കിയും, ഒരു പ്രമുഖ ബാങ്കുമായി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയും, സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ കൂടുതല്‍ വിപണനം നടത്തിയുമാണ് സാംസങ്ങിന് മുന്നേറ്റം നടത്താന്‍ കഴിയുന്നത്. ആപ്പിള്‍ ഐഫോണും ശക്തമായ മത്സരം നല്‍കുന്നുണ്ട്.
സാംസംഗ് പുതിയ എസ് 23 നിരയില്‍ പെട്ട ഫോണുകള്‍ ഫെബ്രുവരി 2023 ല്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പുറത്തിറക്കും. സ്നാപ് ഡ്രാഗണ്‍ ചിപ്‌സെറ്റുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്, 6.8 ഇഞ്ച് അമോലെഡ് (AMOLED) ഡിസ്‌പ്ലേ, വേഗതയേറിയ വിരലടയാള സ്‌കാനര്‍ എന്നിവയാണ് പുതിയ ഫോണിന്‍ റ്റെ സവിശേഷതകള്‍.
ആഗസ്റ്റില്‍ ഇന്ത്യയില്‍ മടക്കാവുന്ന ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്സി Z ഫ്‌ളിപ് 4 എന്നി മോഡലുകള്‍ പുറത്തിറക്കി. അത്യാധുനിക ക്വല്‍കോം സ്നാപ് ഡ്രാഗണ്‍ ചിപ്സെറ്റാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വേരിയെന്‍ റ്റുകള്‍ - 256 ,512 ജി ബി, 1 ടി ബി.
Next Story
Videos