ആകര്‍ഷകമായ വിലയില്‍ സാംസംഗിന്റെ പുതിയ സ്മാര്‍ട്ട് ടെലിവിഷനുകള്‍

ആകര്‍ഷകമായ വിലയില്‍ സാംസംഗിന്റെ പുതിയ സ്മാര്‍ട്ട് ടെലിവിഷനുകള്‍
Published on

ടെലിവിഷന്‍ വിപണിയിലെ മുന്‍നിര ബ്രാന്‍ഡായ സാംസംഗ് താങ്ങാനാകുന്ന

വിലയിലുള്ള സ്മാര്‍ട്ട് ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ഫണ്‍ബിലീവബിള്‍ എന്ന സീരിസിലാണ് 12,990 രൂപയില്‍ തുടങ്ങുന്ന ടെലിവിഷനുകള്‍

അവതരിപ്പിച്ചിരിക്കുന്നത്.

32 ഇഞ്ച്, 43

ഇഞ്ച് സ്മാര്‍ട്ട് ടിവികളാണ് ഇവ. ഷവോമി പോലുള്ള ബ്രാന്‍ഡുകള്‍ ഓണ്‍ലൈനിലൂടെ

കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട് ടിവികളുടെ ഡിമാന്റ് കണ്ടറിഞ്ഞാകണം സാംസംഗും

പുതിയ നിര ടെലിവിഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാധാരണ

കേബിള്‍, ഡിടിഎച്ച് സേവനങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്തുന്ന

ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സാംസംഗിന്റെ ഈ നീക്കം. പെഴ്‌സണല്‍

കംപ്യൂട്ടര്‍ മോഡ് ഉള്ള ഇവയില്‍ വിവിധ കംപ്യൂട്ടര്‍ ഫീച്ചറുകളുണ്ടാകും.

ഇതിലെ മ്യൂസിക് സിസ്റ്റം വഴി ടെലിവിഷന്‍ പാട്ട് കേള്‍ക്കുന്നതിനായി

ഉപയോഗിക്കാനാകും.

രണ്ട് മോഡലുകളിലും കണ്ടന്റ്

ഗൈഡ് എന്ന സൗകര്യമുണ്ടാകും. ഇതുവഴി ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ്,

ആമസോണ്‍ പ്രൈം, സീ5, സോണി LIV, വൂട്ട് തുടങ്ങിയ ആപ്പുകള് വഴി തങ്ങള്‍ക്ക്

ഇഷ്ടപ്പെട്ട ടെലിവിഷന്‍ പരിപാടികളോ സിനിമയോ കാണാനാകും. രണ്ട് വര്‍ഷത്തെ

വാറന്റിയോടെയാണ് ടിവി വരുന്നത്. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com