

സാംസംഗിന്റെ ടാബ് (Samsung Galaxy Tab)എസ് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ടാബ് S8, S8+, S8 Ultra ( അള്‍ട്രാ) എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുതിയ സീരീസില്‍ സാംസംഗ് അവതരിപ്പിക്കുന്നത്.
ഇന്ന് മുതല്‍ Tab S8 ബുക്ക് ചെയ്യാം. മാര്‍ച്ച് 10 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 23,000 രൂപ വിലയുള്ള കീബോര്‍ഡ് സൗജന്യമായി ലഭിക്കും. സാംസംഗ് വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യാവുന്നതാണ്.
58,999 രൂപ മുതലാണ് ഗ്യാലക്‌സി ടാബ് എസ് 8ന്റെ വില ആരംഭിക്കുന്നത്. 5ജി വേരിയന്റിന് 70,999 രൂപയാണ് വില. ടാബ് എസ് 8+ വൈഫൈ വേരിയന്റിന് 74,999 രൂപയ്ക്കും 5ജി മോഡല്‍ ് 87,999 രൂപയ്ക്കും ലഭിക്കും. ഏറ്റവും കൂടിയ വേരിയന്റായ ടാബ് എസ് 8 അള്‍ട്രാ വൈഫൈ മോഡലിന് 1,08,999 രൂപയും 5ജിക്ക് 1,22,999 രൂപയുമാണ് വില.
Samsung Galaxy Tab S8, Galaxy Tab S8+ സവിശേഷതകള്‍
ഗ്യാലക്‌സി ടാബ് എസ്8 എത്തുന്നത് 11 ഇഞ്ച് WQXGA TFT ഡിസ്‌പ്ലെയിലാണ്. അതേ സമയം ടാബ് എസ്8 പ്ലസിന് നല്‍കിയിരിക്കുന്നത് 12.4 ഇഞ്ച് WQXGA TFT + AMOLED ഡിസ്‌പ്ലെയാണ്.
ഇരു മോഡലുകള്‍ക്കും 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്.
എസ് 8, 8000 എംഎച്ചിന്റെ ബാറ്ററിയിലും എസ് 8 പ്ലസ് 10,090 എംഎഎച്ചിന്റെ ബാറ്ററിയിലുമാണ് എത്തുന്നത്.
ഇരു മോഡലുകളും 45 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യും.
8ജിബി റാമും 128 സ്റ്റോറേജുമുള്ള മോഡലുകളാണ് എസ് 8, എസ് 8 പ്ലസ് എന്നിവ.
സ്‌നാപ്ഡ്രാഗണ്‍ 8 Gen 1 ചിപ്പ്‌സെറ്റാണ് സാംസംഗ് എസ് സീരിസുകള്‍ക്ക് കരുത്ത് പകരുന്നത്.
മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മോഡലുകളുടെ സ്‌റ്റോറേജ് 1TB വരെ ഉയര്‍ത്താം.
13 എംപിയുടെ പ്രധാന ക്യാമറയും 6 എംപിയുടെ അള്‍ട്രാവൈഡ് ക്യാമറയും അടങ്ങിയ ഡ്യുവല്‍ ക്യാമറ സെറ്റപ്പ് ആണ് എസ്8, എസ്8 പ്ലസ് മോഡലുകള്‍ക്ക് കൊടുത്തിരിക്കുന്നത്.
12 എംപിയുടെ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.
Samsung Galaxy Tab S8 Ultra സവിശേതകള്‍
മറ്റ് രണ്ട് മോഡലുകള്‍ക്കും സമാനമായ ചിപ്പ്‌സെറ്റ്, സോഫ്റ്റ് വെയര്‍, സ്പീക്കര്‍, സ്പീഡ് ചാര്‍ജിംഗ് എന്നിവ തന്നെയാണ് എസ് 8 അള്‍ട്രയ്ക്കും കമ്പനി നല്‍കിയിരിക്കുന്നത്.
14.6 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലെയിലാണ് എസ്8 അള്‍ട്രാ എത്തുന്നത്.
11,200 എംഎഎച്ചിന്റേതാണ് ബാറ്ററി.
12 ജിബി റാമും 256 ജിബി സ്‌റ്റോറേജുമാണ് ഈ മോഡലിന് സാംസംഗ് നല്‍കിയിരിക്കുന്നത്.
മുന്നിലും പിന്നിലും ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് അള്‍ട്രയ്ക്ക്.
13 എംപിയുടെ പ്രധാന ക്യാമറയും 6 എംപിയുടെ അള്‍ട്രാവൈഡ് ക്യാമറയും പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നു.
12 എംപിയുടെ സാധാരണ ലെന്‍സും അള്‍ട്രാവൈഡ് ലെന്‍സും അടങ്ങിയതാണ് സെല്‍ഫി ക്യാമറ.
Read DhanamOnline in English
Subscribe to Dhanam Magazine