കുറഞ്ഞവിലയുമായി ഗ്യാലക്‌സി എഫ് 14; 5ജി മത്സരം കടുപ്പിക്കാന്‍ സാംസംഗ്

സാംസംഗിന്റെ പുത്തന്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി എഫ് 14 മാര്‍ച്ച് 24ന് ഇന്ത്യന്‍ വിപണിയിലെത്തും. ശ്രേണിയിലെ ഏക 5 എന്‍.എം ചിപ്പ്‌സെറ്റുമായി വരുന്ന ഫോണിന് 10,000-15,000 രൂപനിരക്കിലാണ് വില പ്രതീക്ഷിക്കുന്നത്.

6000 എം.എ.എച്ച് ബാറ്ററി
ശ്രേണിയിലെ ആദ്യ 6000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് സാംസംഗ് ഗ്യാലക്‌സി എഫ് 14 ഫോണിനുള്ളത്. 12 ജിബി റാം ഉണ്ടാകും. ഇതില്‍ 6 ജിബി വിര്‍ച്വലാണെന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രോയിഡ് 13/വണ്‍ യു.ഐ 5.0 ഓപ്പറേറ്റിംഗ് സംവിധാനമാണുണ്ടാവുക. 4 വര്‍ഷത്തിനകം രണ്ട് ഒ.എസ് അപ്‌ഡേറ്റിംഗും 4 സുരക്ഷാ അപ്‌ഡേറ്റിംഗും വാഗ്ദാനം ചെയ്യുന്നു.
ഗൊറില്ല ഗ്ലാസ്-5 സുരക്ഷയുള്ള 6.6 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സ്‌ക്രീനാണുള്ളത്. ക്യാമറയുടെ വിശദാംശങ്ങളും സാംസംഗ് പുറത്തുവിട്ടിട്ടില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it